Monday, June 24, 2013

അധികാരത്തിന് വേണ്ടി പച്ച മാംസം കടിച്ചു കീറുന്നവര്‍

  അധികാരത്തിന്  വേണ്ടി  മല്‍സരം നടത്തുന്നവരെ ചരിത്രതിലെങ്ങും നമുക്ക് കാണാം .മാന്യമായ വഴികളിലൂടെ അതിലെതിയവരും ,അധര്‍മികമായി ഇത്തരം മേല്‍ സ്ഥാനങ്ങളില്‍ എത്തിയവരും നിരവധി  ഉണ്ടാകും .അധികാരം മധുരമുള്ള അനുഭവമായി  മാറുന്നത്  ഒരിക്കലും അതാഗ്രഹിക്കാതെ  ആ നിര്‍ഭാഗ്യം കൈവരുകയും  കൈവന്ന  ശേഷം  ജനപ്രിയ കാര്യങ്ങള്‍ ചെയ്തു മുന്നോട്ടു നീങ്ങുകയും ചെയ്യുമ്പോളാണ് .
        ആധുനിക കാലത്ത്  വര്‍ധിച്ചു വരുന്ന പ്രവണത  എതിരാളിയുടെ  ദുര്‍ബലമായ അവസ്ഥകളെ  ഹൈജാക്ക് ചെയ്തു അധികാരത്തില്‍ കയരിപ്പറ്റുക എന്നുളളതാണ് .എന്ത്  വില കൊടുത്തും എനിക്ക്  വലിയ  സ്ഥാനത്തെത്തണഅം അത് അപരന്റെ  മാനം  പിച്ചി ചീന്തിയാനെങ്കിലും,ഈ ഒരു പ്രവണത  രാഷ്ട്രീയത്തിലും മത രംഗത്തും സ്ഥാപനങ്ങളിലും  ഒക്കെ കാണുവാന്‍  സാധിക്കും .ഇങ്ങനെ  നേടുന്ന  അധികാരം ഉപയോഗിച്ച്  ജനക്ഷേമ കാര്യങ്ങള്‍ നടപ്പിലാക്കാനല്ല മരിച്ചു വലിയ ആളാവുക എന്നത് മാത്രമാണ് ഇക്കൂട്ടര്‍ ലക്ഷ്യമിടുന്നത്‌.ഇവരുടെ നടപടികള്‍ കൊണ്ട് സ്വന്തം തടി വികസനമല്ലാതെ നാടിന്നൊരു ഗുണവും ലഭിക്കാന്‍ പോകുന്നില്ല
        സ്ഥാപനങ്ങളിലെ ഉന്നത പോസ്റ്റുകള്‍ ലക്‌ഷ്യം വച്ച് സഹപ്രവര്‍ത്തകരെ ബലികഴിച്ചും ഉള്ളതും ഇല്ലാത്തതുമായ കാര്യങ്ങള്‍ പറഞ്ഞു  ഫലിപ്പിച്ചു  മേലാളന്മാരുടെ ചെരുപ്പ് നക്കികളായി അവരുടെ പ്രീതി സമ്പാതിക്കുന്നവര്‍ നിരവധിയാണ് .ഇത്തരം ആളുകളെ നേരിടാന്‍ നല്ല മനക്കരുത്തു തന്നെ വേണം .മൂല്യങ്ങളില്‍ വിശ്വസിച്ചു ഒരിടത്തു  ഒതുങ്ങി നീങ്ങാന്‍ ആഗ്രഹിക്കുന്നവരെയും ഇവര്‍ ഇടിചിട്ടുകളയും .സാധുക്കളുടെ ദൌര്‍ബല്യങ്ങള്‍ ഉന്നതര്‍ക്ക്  ഒറ്റുകൊടുക്കുക വഴി അവര്‍ ചെയ്യുന്നത് ഗുണ കാംശയല്ല മറിച്ച് ഉന്മൂലനമാണ്.ഈമാനുള്‍ക്കൊണ്ട് പോകാന്‍ ആഗ്രഹിക്കുന്ന നിഷ്കളങ്കര്‍ ഇവരുടെ ഇരകളാകാന്‍ സാദ്ധ്യതകള്‍ഏറെയാണ് .നാം മനസ്സിലാക്കേണ്ട ഒരു കാര്യം മറ്റുള്ളവരെ കുത്തി മലര്‍ത്തി എന്തെങ്കിലും അധികാരം നാം നേടിയിട്ടുണ്ടെങ്കില്‍ അവരുടെ കണ്ണീരിന്‍റെ കൈപ് ആ അധികാരതിലുടനീളം അനുഭവപ്പെട്ടുകൊണ്ടിരിക്കും എന്നതാണ്

Thursday, June 14, 2012

ഇതോ രാഷ്ട്രീയ ധര്‍മം

ഇന്ന് കേരള രാഷ്ട്രീയം കൊലപാതക കേന്ദ്രീ കൃതമാണ്.ദിനേന പുതിയ പ്രതി കളുടെ ലിസ്റ്റും അവരുടെ അറസ്ടുമൊക്കെയായി മാധ്യമങ്ങള്‍ക്ക് കുശാലാണ് .ഒരു എം എല്‍ എ യുടെ കൊലപാതക പങ്കിന്‍റെ സാധ്യതയെചൊല്ലി നിയമ നിര്‍മാണ സഭവരെ സ്തംഭിച്ചു കിടക്കുകയാണ് .കൊലപാതകത്തിന്‍റെ പാടന്‍സി ഏറ്റെടുത്തു ഓരോ മണിമാര്‍ രംഗത്ത് വരുന്നത് അന്വേഷണ ഉദ്യോഗസ്ഥരെ കുഴക്കുന്നു .വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന കൊലക്കേസുകളില്‍ ശിക്ഷ അനുഭവിച്ചവര്‍ യഥാര്‍ത്ഥ പ്രതികളായിരുന്നില്ല എന്നും പാര്‍ടി ഓഫീസില്‍ നിന്നും നല്‍കിയ ലിസ്റ്റനുസരിച്ചാണ് പ്രതികളുടെ ലിസ്റ്റ തയ്യാറാക്കിയതും ശിക്ഷിച്ചതും എന്നും അറിയുമ്പോള്‍ നാം ഒരു ജനാധിപത്യ രാജ്യത്ത് തന്നെ യാണോ എന്ന് സംശയം തോന്നും .മുന്‍പ്‌ ശിക്ഷ അനുഭവിച്ച പ്രതികള്‍ കേസുമായി യാതൊരു ബ ന്ദവുമില്ല്ലാത്ത വരായി രുന്നു ,യഥാര്‍ത്ഥ പ്രതികള്‍ നെഞ്ച് വിരിച്ചു നാട്ടിലൂടെ വിലസുന്നു എല്ലാ രാഷ്ട്രീയ പിന്തുനയോടും കൂടെ .ഇങ്ങനെ വരുമ്പോള്‍ എങ്ങനെയാണ് നാം നിയമ സംവിധാനത്തില്‍ പൂര്‍ണമായി വിശ്വസിക്കുക .മുന്‍പ്‌ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ഒന്നൊന്നായി പുനരന്വേഷണം ആവശ്യപ്പെട്ടു മുന്നോട്ടു വന്നുകൊണ്ടിരിക്കുന്നു .
        നാട്ടില്‍ സമാധാനവും ശാന്തി യുമൊക്കെ സംസ്ഥാപിക്കാന്‍ ബാ ദ്യസ്തരായ രാഷ്ട്രീയക്കാര്‍ വര്‍ഗീയ ദൃവീകരണത്തിന് നേതൃതം നല്‍കുന്നതും നാം കണ്ടു.ഫസല്‍ വധവുമായി ഭണ്ടപ്പെട്ടു വന്ന വാര്‍ത്ത അതിലേക്കു സൂചന നല്‍കുന്നു .ഒരുമടത്തിന്‍റെ  തര്‍ക്കം നടക്കുന്ന തക്കം നോക്കി ഹിന്ദു മുസ്ലിം വിഭാഗങ്ങള്‍ തമ്മിലുള്ള കലാപത്തിലേക്ക് തള്ളിവിടത്തക്ക രീതിയില്‍ ആയുധങ്ങള്‍ ആര്‍ എസ് എസ് നേതാവിന്‍റെ  വീട്ടു പരിസരത്ത് ഉപേക്ഷിക്കുക .പള്ളിക്ക് സമീപം വെച്ച് കൊലചെയ്യുക ,തുടങ്ങിയ കാര്യങ്ങളില്‍ നിന്നും   നാം അതാണ് മനസ്സിലാകുന്നത് .ടി പി ചന്ദ്രശേഖരന്‍ വധക്കേസിലും ഇതേ നീക്കം നടന്നതായി നമുക്ക് കാണാം .വധത്തിനായി ഉപയോഗിച്ച ഇന്നോവ കാറിന്‍റെ പിന്നില്‍ പതിച്ച അറബിക് സ്റ്റിക്കര്‍ ഇതിനു തെളിവാണ് .മറ്റെവിടെയും ആരോപിക്കപ്പെടുന്നതുപോലെ മുസ്ലിം തീവ്രവാദികള്‍ ആണ് ഈ കൊലപാതകത്തിനു പിന്നിലെന്ന് വരുതിതീര്‍ക്കുവാനുള്ള ഘൂട നീക്കം  .പക്ഷെ സമര്‍ത്ഥരായ അന്വേഷണ ഉദ്യോഗസ്ഥര്‍ സത്യം പുറത്തു കൊണ്ട് വന്നു എന്നത് പ്രശംസാര്‍ഹമാണ് .എല്ലാ കാലത്തും ഒരു സത്യം മൂടിവെക്കാന്‍ സാധിക്കില്ല .ഇനി ഇവിടെ ഞെളിഞ്ഞു നടന്നാലും നാളെ നാഥന്റെ കോടതിയില്‍ യഥാര്‍ത്ഥ കുറ്റവാളികള്‍ ശിക്ഷക്ക് വിധേയമാകകപ്പെടും എന്ന യാഥാര്‍ത്ഥ്യം മനുഷ്യ സമൂഹം മനസ്സിലുള്‍ക്കൊള്ലാതെ പോയതാണ് ഇത്തരം പൈശാചിക സംഭവങ്ങള്‍ വര്‍ധിച്ചു വരാന്‍ കാരണം .

Wednesday, May 9, 2012

അറ്രുംകൊലകളുടെ അകത്തളങ്ങളിലൂടെ

നമ്മുടെ നാട് മുന്‍പ്‌ പലതിനും പ്രശസ്തമായിരുന്നു ,ആദിത്യ മര്യാതയിലും  സാമ്സ്കാരികതയിലും വിദ്യാഭ്യാസ മേഖലയിലും എന്ന് വേണ്ട ഒരു സമുഹത്തെ ലോകത്തിന്‍റെ നെറ്കയിലെക്കുയര്തുന്ന പല ഗുണങ്ങളിലും, .കഠിനാധ്വാനവും പച്ചപ്പുമൊക്കെ നമ്മുടെ മുഖമുദ്രയായിരുന്നു .കാലചക്രം തിരിഞ്ഞപ്പോള്‍ കാര്യങ്ങളാകെ മാറി മറഞ്ഞു
         മുന്‍പ്‌ സുപ്രസിധിയാര്‍ജിച്ചിരുന്ന പല രംഗങ്ങളിലും നമ്മുടെ ഗ്രാഫു താഴോട്ടു പോകുകയും പുതിയ പല ദുഷ്പേരുകളും നമുക്കിടയിലേക്ക് വന്നു ചേരുകയും ചെയ്തു .സാംസ്കാ രികതയും കേളിയുമൊക്കെ ഇല്ലാതായി മറിച് മൃഗങ്ങലെപ്പോലും നാണിപ്പിക്കുന്ന ചെയ്തികളില്‍ കേരളീയര്‍ മുന്നോട്ടു വന്നു ,കുടിയിലും പീഡന ത്തിലുമൊക്കെയാണ് ഇപ്പോള്‍ എ ഗ്രേഡ് നിലനിര്‍ത്തി പോരുന്നത് .ഇപ്പോള്‍ അതും വിട്ടു മനുഷ്യനെതന്നെ പാടെ ഇല്ലാതാക്കാന്‍ തുടങ്ങിയിരിക്കുന്നു .ഒരാളെ കൊല്ലുക എന്നൊക്കെ പറഞ്ഞാല്‍ പണ്ട് വലിയ അത്ഭുദമായിരുന്നു  എന്നാല്‍ ഇന്നത്‌ സര്‍വ സാധാരണമായിരിക്കുന്നു ,ഇതില്‍ ഭിന്നാഭിപ്രായം ഉള്ളവരെ ഇല്ലായ്മ ചെയ്യുന്നതുമുതല്‍ ,സഹപാഠിയെ അരു ക്കുന്നത് വരെ ഉള്‍പെടും ,വെറും കൊലയാണെങ്കിലും തരക്കേടില്ല മറി ച്ചു ഏറ്റവും പൈശാചികവും ക്രൂരവുമായ രീതികളിലാണ് ഇവ നടന്നു വരുന്നത് .ഇതിന്‍റെ  ഇരകളുടെ നിര പട്ടുവം ശുക്കൂറില്‍ തുടങ്ങി,ടി പി ചന്ദ്രശേകരനിലൂടെ  ലെജിന്‍  വര്‍ഗീസ്‌വരെ എത്തി നില്‍ക്കുന്നു ,ഇനി അടുത്ത ഇര ആരെന്നു കണ്ടറിയണം
               ഇവിടെ നാം ചില ആത്മ പരിശോധനകള്‍ നടത്തേണ്ടതുണ്ട് ,എന്താണ് ഇത്തരം സംഭവങ്ങള്‍ വര്ധിച്ചുവരാന്‍ കാരണം .ദ്രിശ്യ ശ്രാവ്യ മാധ്യമങ്ങള്‍ ഇതിന്‍റെ  ഒന്നാം പ്രതിയാണ് ,നടക്കാന്‍ സാധ്യത യില്ലാത്ത കാര്യങ്ങള്‍ ഭാവനയില്‍ കണ്ടു അത് സമൂഹത്തില്‍ പ്രച രിപ്പിച്ചു മനുഷ്യ മനസ്സുകളെ കുറ്റകൃത്യങ്ങളില്‍ തള്ളിവിടുന്നു .അതിനു പുറമേ പുതിയ ജീവിതരീതികള്‍ എന്ത് വില കൊടുത്തും തന്‍റെ  സുഖവും അഭിമാനവും സംരക്ഷിക്കണം അത് മറ്റവനെ കുരുതിക്കുകൊടുതാണെങ്കിലും ശരി എന്ന ചിന്ത ,കൂടാതെ മൂല്യങ്ങളോടുള്ള മനുഷ്യന്‍റെ പുറം തിരിഞ്ഞതും പുച്ച ഭാവത്തോടുള്ളതുമായ സമീപനം .ഒരാളുടെ ജീവന്‍ അപായ പ്പെടുത്താന്‍ നമുക്ക് ആരാണ് ലൈസന്‍സ്‌ നല്‍കിയിട്ടുള്ളത് ,അതിന്‍റെ പൂര്‍ണ അവകാശം അത് നല്‍കിയവന് മാത്രമാണ് .അല്ലാത്ത ഏതെങ്കിലും  ശക്തികള്‍ അത് ചെയ്യുന്നുണ്ടെങ്കില്‍ അവര്‍ക്ക് അതിന്‍റെ വരും വരായ്കകള്‍ അജ്ഞ മായതുകൊണ്ട് മാത്രമാണ് .ശിക്ഷാവിധികളും നിയമ വ്യവസ്ഥകള്മൊക്കെ സജീവമായി നിലനില്‍ക്കുന്ന ഒരു നാട്ടില്‍ സമാനരൂപതിലുള്ള കുറ്റങ്ങള്‍ വര്‍ധിച്ചുവരുന്നുണ്ടെങ്കില്‍  അതി ന്‍റെ  കാരണം ഇവകള്‍ സാമൂഹ്യ മനസാക്ഷിയില്‍ ഒരു സ്വാധീനവും ചെലുത്തുന്നില്ല എന്നുള്ള താണ് .അത്തരത്തിലൊരു സ്വാധീനം മനുഷ്യന് നല്‍കാന്‍ ദൈവിക സന്ദേശങ്ങള്‍ക്ക് മാത്രമേ കഴിയൂ എന്നാ താണ് ചരിത്ര സാക്ഷ്യം .താല്‍കാലിക നേട്ടത്തിനുവേണ്ടി ചെയ്യുന്ന പല കാര്യങ്ങളും ഭാവിയില്‍ ദൈവ കോപത്തിനും തന്‍റെ മോശം പര്യവസാനത്തിനും കാരണമാകുന്നു എന്ന വലിയ പാടം മനുഷ്യന് ദൈവിക വിശ്വാസം പ്രധാനം ചെയ്യുന്നു .ചെറിയ കുട്ടികള്‍ വരെ ക്രിമിനലുകളാകുന്നത് ലഭിക്കേണ്ട അടിസ്ഥാന മൂല്യങ്ങളുടെ അഭാവവും സാഹചര്യങ്ങളിലെ പ്രതികൂ ലതയും ,മാതൃകകളുടെ അഭാവവുമാണ് .മുതിന്നവരില്‍ നിന്ന് പ്രസരിക്കുന്ന ഊര്‍ജം നിര്‍മാണാത്മകതയേക്കാള്‍  നശീകരണാ ത്മകതയാകുമ്പോള്‍  സമൂഹത്തിന്‍റെ മുന്നോട്ടു പോക്ക് ഇരുള്‍ നിറഞ്ഞതായിരിക്കും

Saturday, May 5, 2012

രാഷ്ട്രീയ വകവരുത്തലിന്‍റെ ഇര

ഇന്ന്  രാവിലെ നമ്മുടെ കണ്ണ് തുരപ്പിച്ചത് ഒരു ഒഞ്ചിയം രക്തസാക്ഷിയുടെ വാര്‍ത്തയിലേക്കാണ് .അത് മറ്റാരുമല്ല,ഒരുകാലത്ത്‌ കമ്മുനിസ്റ്റ്‌  പാര്‍ടിയുടെ പ്രധാന പ്രവര്‍ത്തകനും വിദ്യാര്‍ഥി നെത്ര്ത്വതിലും യുവജന നെത്ര്ത്വതിലും എത്തിയിട്ടുള്ള സഖാവ് ടി പി ചന്ദ്രശേഖരന്റെ ദാരുണ അന്ദ്യവുമായി ബന്ടപ്പെട്ടതാണ് .
           കമ്മുനിസ്റ്റ്‌ പാര്‍ടിയുടെ വഴിവിട്ട പോക്കില്‍ മനം മടുത്തു തിരുത്തല്‍ ശക്തിയായി വളര്‍ന്നു വന്നപ്പോള്‍ തരം താഴ്തലിനും ഒടുവില്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന പ്രസ്ഥാനത്തെ ഉപേക്ഷിച്ചു പോരാനും തയ്യാറായത് .മുന്‍പ്‌ പലരും പാര്‍ടിയില്‍ നിന്ന് പുറത്തു പോയിട്ടുണ്ടെങ്കിലും ടി പി യെ പോലെ സ്വാധീനം ഉള്ള ആരും ഉണ്ടായിരുന്നില്ല .അദ്ധേഹത്തിന്‍റെ കൊഴിഞ്ഞുപോക്കിലൂടെ കേവലം ഒരു മനുഷ്യനെ മാത്രമല്ല ഒഞ്ചിയം ഏറാമല മേഖലയിലെ വന്‍ സമൂഹതെക്കൂടി കൂട്ടി നിര്‍ത്തിയാണ് അദ്ധേഹം പുതിയ പാര്‍ടിക്ക് രൂപം നല്‍കിയത് .കേവലം അധികാരമോഹികളുടെ രാഷ്ട്രീയമായിരുന്നില്ല ടി പി യുടേത് .എം പി  സ്ഥാനം പോലും വാഗ്ദാനം ചെയ്യപ്പെട്ടിട്ടു പോലും ഉറച്ച കമ്മുനിസ്ടായി നിലകൊണ്ടു.ഒടുവില്‍ നടന്ന ഇലക്ഷനില്‍ വന്‍ ഭൂരിപക്ഷ ത്തില്‍ വലതുപക്ഷം വിജയിക്കാന്‍ വരെ ടി പി എഫക്റ്റ് വഴിവെച്ചു .ഈ സന്ദര്‍ഭത്തില്‍ മാത്രമാണ് കൂലങ്കുതികുലെന്നു വിളിച്ചു പരിഹസിച്ചവരുടെ ശക്തി പാര്‍ടിക്ക് ഭോദ്യപ്പെട്ടത്
            ഒഞ്ചിയം രക്ത സാക്ഷിമന്നില്‍ ചന്ദ്ര ശേഖ റിനു വര്‍ധിച്ചു വരുന്ന സ്വാധീനം സീ പീ എമിന്‍റെ  ഉറക്കം കെടുത്തിയിരുന്നു എന്നത് ഒരു സത്യമാണ് .അതുകൊണ്ടുതന്നെയാണ് കൊലപാതകത്തിന്‍റെ ആദ്യ ചുണ്ടുകള്‍ സീ പീ  എം  ന്‍റെ നേരെ നീളുന്നത് .എതിര്‍ക്കുന്നവരെ ഉന്മൂലനം ചെയ്യുക എന്ന നയം ആവര്‍ത്തിച്ചു വരുന്നു എന്നതാണ് ഇത് കാണിക്കുന്നത് .പക്ഷെ ഇത് സംഭവിച്ചത് ഒരു ജനാധിപത്യ രാഷ്ട്രതിലാണ് എന്നും ആവിഷ്കാരസ്വതന്ദ്ര്യം അരുകൊലചെയ്യപ്പെട്ടു എന്ന ദയനീയ സത്യവും ഇതിനു പിന്നിലുണ്ട്.
            ഏറ്റവും നിഷ്ടൂര മായ രീതിയിലാണ് അദ്ധേഹത്തെ കശാപ്പ് ചെയ്തിരിക്കുന്നത് .ചിന്തയുടെ ശ്രോടസ്സിനെ ഉന്മൂലനം ചെയ്യുക എന്ന ഉദ്ദേശം വളരെ വ്യക്തമാണ് .മൃഗതെപ്പോലും നാണിപ്പിക്കും വിധമാണ് കൃത്യം ചെയ്തിട്ടുള്ളത് .പട്ടുവത്തെ അബ്ദുല്‍ ശുക്കൂരിനെ പാര്‍ടി കോടതി വിധി നടപ്പാക്കിയ ദാരുണ സംഭവം നടന്നു അധികം താമസിയാതെയാണ് ഇത് നടക്കുന്നതു എന്നതും ഏറെ ഭീകരനമാണ് .ഈ തരത്തിലുള്ള ഉന്മൂലന രാഷ്ട്രീയം സാംസ്കാരിക കേരളത്തിനെ നേടിയ നെട്ടങ്ങളെ ചോദ്യതിലകപ്പെടുതുന്നു

Friday, April 13, 2012

അഫ്രീന്‍ നല്‍കുന്ന പാഠങ്ങള്‍

              കഴിഞ്ഞ ഒരാഴ്ചയായി ഒരു രാജ്യം മുഴുവന്‍ മൂന്നു മാസക്കാരി  അഫ്രീന്‍റെ ജീവന് വേണ്ടി പ്രാര്‍ത്ഥിച്ചും നൊന്തുപെറ്റ മാതാവിന് ഐക്യധാര്‍ഡ്യം പ്രകടിപ്പി ച്ചും കഴിഞ്ഞു കൂടുകയായിരുന്നു ,അതോടൊപ്പം കഠിന ഹൃദയനായ പിതാവ്‌ ഉമര്‍ ഫാറൂഖിനെ ശപിച്ചുകൊണ്ടും നീങ്ങുകയായിരുന്നു .ഒടുവില്‍ എല്ലാപ്രാര്‍ത്ഥനകളെയും ബാക്കിയാക്കി അഫ്രീന്‍ എന്ന പിഞ്ചു കുഞ്ഞ് മരണത്തിന് കീഴടങ്ങി .ഇനി നമ്മുടെ പ്രാര്‍ത്ഥന ഉമര്‍ ഫാരൂകിനെപോലെ ക്രൂരരായ പിതാക്കള്‍ ഉണ്ടാകരുതേ എന്ന് തുടരാം
          ഈ സംഭവം നമ്മെ കുറെ ഏറെ പിന്നോട്ട് വലിച്ചു കളഞ്ഞു ,ആറാം നൂറ്റാണ്ടിലെ അപരിശ്കൃത  ജനത്തില്‍ നിലവിലുണ്ടായിരുന്ന പെണ്‍ ശിശുഹത്യയോടു .പക്ഷെ അന്ന് ജീവനോടെയാണ് നശിപ്പിച്ചിരുന്നതെങ്കില്‍ ഇത് ജീവനെ ഇന്ജിഞ്ഞായി  ഇല്ലായ്മ ചെയ്യുകയായിരുന്നു ,അതും സംഭവിച്ചിരിക്കുന്നത് സ്ത്രീക്ക് ഉന്നതമായ സ്ഥാനവും പതവിയുമൊക്കെ നല്‍കിയിട്ടുള്ള മുസ്ലീം സമുദായത്തിന്‍റെ  അനുഭാവിയില്‍ നിന്ന് .ഖുറാനില്‍ ഈ വിഷയ സംബന്ധിയായി ഒരു പരാമര്‍ശമുണ്ട് ,ഖുറാന്‍ അവദരിച്ചുകൊണ്ടിരുന്ന കാലത്ത് മുശ്രിക്കീങ്ങള്‍ക്ക് ഒരു വാദമുണ്ടായിരുന്നു ,മലക്കുകള്‍  അല്ലാഹുവിന്‍റെ  പെണ്മക്കള്‍ ആണ് എന്ന രൂപത്തില്‍ അതിനെ ഖണ്ടിച്ചുകൊണ്ട് അള്ളാഹു ഇങ്ങനെ ചോദിക്കുന്നു ,നിങ്ങള്ക്ക് ഒരു ആണ്‍ കുട്ടിയെക്കുറിച് നാം സന്തോഷ വാര്‍ത്ത നല്‍കിയാല്‍ നിങ്ങളുടെ വദനം പ്രസന്ന വത്താകുന്നു ,മറിച്ച് ഒരു പെന്കുട്ടിയെക്കുറി ച്ചാണ് നിങ്ങള്ക്ക് സന്ധോഷവാര്‍ത്ത നല്കപ്പെട്ടതെന്കില്‍ നിങ്ങളുടെ മുഖം കരുവാളിച്ചു  തീരെ ഇഷ്ടപ്പെടാത്ത അവസ്ഥയിലായി മാറുന്നു ,അങ്ങനെയുള്ള നിങ്ങളാണ് അല്ലാഹുവിനു പെന്മക്കളായി ജനിച്ചവരാണ് മലക്കുകള്‍ എന്ന വാദവുമായി വരുന്നത് .
            ശാസ്ത്രം പുരോഗമിച്ചു ഉത്തുങ്ങതയില്‍ നില്‍ക്കുമ്പോളാണ് ലിങ്ങ നിര്‍ണയത്തിലെ പ്രഥാന കണ്ണി പുരുഷന്‍ സ്രവിക്കുന്ന ശുക്ലമാണ് എന്ന് കണ്ടെത്തിയിരിക്കുന്നത് ,ഈ കാര്യം പതിനാലു നൂറ്റാണ്ടാപ്പുറാം അവര്‍ ശ്രവിക്കുന്ന  ശുക്ലത്തില്‍ നിന്നും നാം പുതിയ ജീവിയെ നിര്‍ണയിക്കുന്നു എന്നഖുറാന്‍റെ  വിഖ്യാത മായ പ്രസ്താവന.
            ഇന്ന് ഒരുപാട് ആളുകള്‍ കുട്ടികള്‍ ഇല്ലാത്തതി ന്‍റെ  പ്രയാസവും നെഞ്ഞിടിപ്പുമായി  നടക്കുമ്പോള്‍ തനിക്ക് നാഥന്‍ നല്‍കിയ മഹാ ദാനമായ കുഞ്ഞിനെ അല്ലാഹുവിന്‍റെ  മഹത്തായ അനുഗ്രഹമായി  മനസ്സിലാക്കാന്‍ കഴിയാതെ പോയ ഉമര്‍ ഫാറൂക് മഹാ ദൌര്ഭാഗ്യവാന്‍ തന്നെ .തന്‍റെ  കുട്ടിയുടെ ലിംഗ നിര്‍ണയത്തിന്‍റെ  കാരണക്കാരന്‍ താന്‍ തന്നെയാണ് എന്ന ലളിതമായ സത്യം അയാള്‍ക്ക്‌ മനസ്സിലാക്കാന്‍ കഴിഞ്ഞില്ലല്ലോ .ഇതിന്‍റെ  പ്രധാന കാരണം  വിദ്യാഭ്യാസത്തിന്റെയും  പക്വതയുടെയും കുറവ് തന്നെയാണ് .ഇരുപത്തിരണ്ടു വയസ്സുള്ള അയാള്‍ക്ക്‌ കാര്യങ്ങള്‍ ഉള്‍കൊള്ളാന്‍ ഉള്ള പക്വത ഇല്ലാതെ പോയി
            കൊലക്കുറ്റത്തിനു ചുമത്തി അയാളെ ജയിളിലാക്കിയപ്പോള്‍ അവിടെ ഉണ്ടായിരുന്ന മറ്റു ജയില്പുള്ളിക്കള്‍ പോലും അയാളെ കൈകാര്യം ചെയ്തു എന്നുള്ളതാണ്,അത്ര അറപ്പോടെയാണ് കുറ്റവാളി കള്‍ പോലും അദേഹത്തെ നോക്കിക്കാണുന്നത് ,പരിഹാരമായി പോലിസ്‌ പ്രത്യേകം ജയിലിലാക്കുകയും ചോദിക്കുന്നവരോട് താന്‍ മോഷണ കുറ്റത്തിനാണ്  അറസ്റ്റിലായത് എന്ന് പറയാനും  കല്‍പ്പിക്കുന്നു .ഏതാനും മാസങ്ങള്‍ക്ക് മുന്‍പ്‌ എ ഐ എം എസ് ആശുപത്രിയില്‍ ആഴ്ചകളോളം വെന്റിലെടറില്‍ കഴിഞ്ഞു മരണം വരിച്ച ഫലക്  എന്ന രണ്ട്  വയസ്സുകാരിയുടെ കഥയുടെ നടുക്കം മാറും  മുമ്പാണ് ഈ ഷോക്ക് കൂടി വന്നിരിക്കുന്നത് .മനുഷ്യന്‍റെ  അതി വൈകാരികത വിവേകത്തിനു വഴിമാറി യില്ലെന്കില്‍ ഇനിയും നാം ഇത്തരം രംഗങ്ങള്‍ക്ക് സാക്ഷിയാകും,ഇതിന്‍റെ  പ്രദികള്‍ക്ക് നല്‍കാവുന്ന മാദൃകാ ശിക്ഷകള്‍ ഒരു പരിധി വരെ ഇത്തരം കുറ്റങ്ങള്‍ക്ക് തടയിടും

Friday, March 30, 2012

കണ്ണീരു കുടിപ്പിക്കുന്ന റാഗിംഗ്

   കുറച്ചു ദിവസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന ഒരു സാധാരണ പയ്യന്‍റെ ദുരിത പൂര്‍ണമായ അനുഭവങ്ങള്‍ക്ക് നാം മാധ്യമങ്ങളിലൂടെ സാക്ഷിയായി .കണ്ണൂര്‍ ജില്ലയിലെ കാപ്പാടില്‍ അജ്മല്‍ എന്ന ഒരു സാധാ എഞ്ചിനീയറിംഗ്  വിദ്യാര്‍ഥിക്ക് റാഗിഗ് മൂലം അനുഭവിക്കേണ്ടി വന്ന തിക്താനുഭവങ്ങള്‍ അത് നമുക്ക് വരച്ചു തന്നു .വലിയ പ്രദീക്ഷയോടെ എയരനോടികള്‍ എഞ്ചിനീയറിംഗ്  പഠിക്കാന്‍ വേണ്ടി കണ്ണൂരില്‍ നിന്ന് ഒരു വര്ഷം മുന്‍പ്‌ വണ്ടികയറിയപ്പോള്‍ അവനോ അവന്‍റെ മാതാ പിതാക്കളോ ഇത്തരത്തിലുള്ള  ഒരു പര്യവസാനം ഉറങ്ങുന്ന ഉറക്കത്തില്‍ പോലും നിനച്ചു കാണില്ല .സീനിയര്‍ വിദ്യാര്‍ഥികളുടെ നിരന്ദര വെട്ടയാടലി നൊടുവില്‍ മാതാവിന്‍റെ  സ്വര്‍ണം വിറ്റ പണവും ,സ്വന്തം ജീവനും, എല്ലാം ആ പാവം പയ്യന് ബലികഴിക്കേണ്ടി  വന്നു .എന്താണ് ഈ സംഭവം നമുക്ക് നല്‍കുന്ന പാഠം,തുടക്കത്തില്‍ ഒരു തമാശയായും ,പിന്നീട് വിനോദമായുമെല്ലാം മാറുന്ന റാഗിങ്ങ് എന്ന മഹാ മാരി ഒടുവില്‍ ആളുടെ മാനസികവും ശാരീരികവുമായ ഉണ്മൂലനതിനു തന്നെ ഹേതുവായി മാറുന്നു .എത്രയെത്ര വിദ്യാര്‍ഥി കളാണ് അജ്മലി നെപ്പോലെ റാഗിങ്ങിന്‍റെ  തിക്ത ഫലങ്ങള്‍ അനുഭവിച്ചു നരഗ ജീവിതം നയിക്കുന്നത് .യഥാര്‍ത്ഥത്തില്‍ ഒരു വ്യക്തിയുടെ ആവിഷ്കാര സ്വാദന്ദ്ര്യ ത്തെയും  ,സ്വകാര്യതെയുമൊക്കെ പിച്ചി ചീന്ദു കയല്ലേ റാഗിങ്ങ് ചെയുന്നത് .തനിക്ക് ലഭിച്ചിട്ടുള്ള അനുഭവങ്ങള്‍ കൂടുതല്‍ തീവ്രതയോടെ അനിയനും നല്‍കണമെന്ന ചിന്ത  മനുഷ്യനെ കാടനാക്കുന്നു,തന്‍റെ  മുന്‍പിലുള്ള വിദ്യാര്‍ഥി തന്നെപ്പോലെ മജ്ജയും  മാംസവും ,വിചാര വികാരങ്ങളുമൊക്കെയുള്ള  ഒരു പച്ചയായ മനുഷ്യനാനെന്നുള്ള ചിന്ത  നൈമിഷികമായെന്കിലും നഷ്ട്ടപ്പെട്ടുപോകുന്നതാണ് ഇത്തരം ക്രൂര ക്രിത്യങ്ങളിലേക്ക് വാതില്‍ തുറക്കുന്നത് .എത്ര കഴിവും ശേഷിയുമോക്കെയുള്ള വിദ്യാര്‍ഥികള്‍  ആണ് മാനസിക രോഗങ്ങള്‍ക്കും ,ഒടുവില്‍ ആത്മഹത്യക്കുമൊക്കെ വിധേയമായിട്ടുള്ളത് .റാഗിങ്ങില്‍ കാര്യമായും മനസികമായുള്ള പരുക്കുകളാ ണ് വിദ്യാര്തികള്‍ക്ക് അനുഭവപ്പെടുക,അഭിമാനതിനേല്‍ക്കുന്ന ഒരു ക്ഷദ വും ഒരാള്‍ക്കും സഹിക്കാന്‍ കഴിയില്ല .ക്രമ സമാധാന പാലനവും നിയമ വ്യവസ്തയുമൊക്കെ ശക്തമായിട്ടുള്ള നമ്മുടെ നാട്ടില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ ത്തിക്കപ്പെടുന്നത്  ദയനീയം തന്നെ .ചിലപ്പോള്‍ സ്വാദീന വലയത്തില്‍ പെട്ട് സ്ഥാപന അധികാരികള്‍ തന്നെ ഇത്തരം സംഭവങ്ങള്‍ മൂടി വെക്കാന്‍ ശ്രമിക്കുകയാണ്,കൂടെ മുതിര്‍ന്ന വിദ്യാര്‍ഥികളുടെ ഭീഷണിയും,ഈ സംഭവം പുറത്തു പറഞ്ഞാല്‍ നിന്നെ തങ്ങള്‍ ശരിപ്പെടുതുമെന്ന നിരന്ദര ഭീഷണികള്‍ ഇരയായ വിദ്യാര്‍ഥിയെ കൂടുതല്‍ സമ്മര്‍ദ തിലാക്കുന്നു ,.സംസ്കാരവും വിദ്യഭ്യാസവുമൊക്കെ കണക്കിന് കിട്ടിക്കൊണ്ടിരിക്കുന്ന നമ്മുടെ നാട്ടില്‍ ഇത്തരം കാടു സമീപനങ്ങള്‍ ഉണ്ടായിക്കൂടാ,തന്നപ്പോലെ അഭിമാനമുള്ളവ നാണ് തന്‍റെ അനിയനും എന്ന തോന്നലിനു മാത്രമേ ഈ വിപത്തിനെ അടിസ്ഥാനപരമായി നേരിടാനൊ ക്കൂ.ഒടുവില്‍ റാ ഗിങ്ങിലൂടെ വീര മൃത് വരിച്ച അജ്മലിലൂടെയെങ്കിലും വിദ്യാര്‍ഥി സമൂഹം പുനര്‍ വിച്ചിന്ധനത്തിന്  തയ്യാറാ വട്ടെ

Wednesday, March 28, 2012

തലകള്‍ പ്രദര്‍ശനത്തിന്

കഴിഞ്ഞ ദിവസം ഒരു വാര്‍ത്ത ശ്രധിക്കാ നിടയായി ,അത് ലോക പ്രശസ്ത ശാസ്ത്രഞ്ജന്‍ ഐന്‍സ്ടീനെക്കുറിച്ചായിരുന്നു,അദ്ദേഹം നടത്തിയ കണ്ടുപിടിത്തങ്ങളെക്കുറി ച്ചല്ല ,മറി ച്ചു അദ്ധേഹത്തിന്‍റെ തലയെക്കുറി ചായിരുന്നു.ഒരു മാന്യ ദേഹം മരിച്ചു വര്‍ഷങ്ങള്‍ പിന്നിട്ടു അദ്ധേഹത്തിന്‍റെ തലയെ വിവാദത്തിലേക്ക് കൊണ്ടുപോകുകയാണ് .തലയെ 250 ഇല്‍ പരം ചെദങ്ങളാക്കി പ്രദര്‍ശനത്തിന് വെക്കുന്നു ,എന്താണ് ഇതിന്‍റെ ധാര്‍മിക മാനം ,നമ്മുടെ ഒരു ഭന്ദപ്പെട്ട ആളുടെ തല ഇതേപോലെ കാഴ്ച്ചവസ്തു ആക്കാന്‍ തീരുമാനമായാല്‍ എന്തായിരിക്കും നമ്മുടെ അവസ്ഥ ,മനുഷ്യനെ സ്രഷ്ടാവ് അങ്ങേ അറ്റം ആദരിച്ചാണ് സൃഷ്ടിച്ചത് ,ആ ആദരവ് അവന്‍റെ ആത്മാവിനും ശരീരത്തിനുമൊക്കെ ഭാധകമാകിയിരിക്കുന്നു ,സാധാരണ ഗതിയില്‍ ഒരാള്‍ മരിച്ചു കഴിഞ്ഞാല്‍ അയാളുടെ സമ്മതം ഉണ്ടെങ്കില്‍ അയാളുടെ ശരീരം മെഡിസിന്‍ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനായി നല്‍കാറുണ്ട് ,പക്ഷെ ഒരു പരീക്ഷണത്തി നല്ല മറിച്ച് പ്രദര്‍ശനത്തിനാണ് ഐന്‍ സ്ടീന്റെ സമ്മതമില്ലാതെ തല പ്രദര്‍ശനത്തിന് വെക്കാന്‍ പോകുന്നത് ,അത് വെറും തലയല്ല മരിച തലച്ചോറിനെ നിരവധി പരിഛെ ദ ങ്ങള്‍ ആക്കിയ ശേഷം ,കണ്ടു ആസ്വദിച്ചു പോകുന്ന നിരീക്ഷകര്‍ക്ക് എന്താണ് ഇതില്‍ നിന്നും ലഭിക്കാന്‍ പോകുന്നത് ,അദ്ധേഹത്തിന്‍റെ തല ഇങ്ങനെയൊക്കെയായിരുന്നു എന്ന് അയവിറക്കിപ്പോ കാമെന്നല്ലാതെ ഇതേ പോലെ ഒരു തലയ്ക്കു രൂപം നല്‍കാനോ,അത് പരിപാലിക്കുവാനോ മനുഷ്യനു സാധ്യമല്ലല്ലോ,ഓരോ മനുഷ്യനെയും വ്യത്യസ്ത ഭുധിവികാസതോടും ശാരീരിക ഖടനയോടും കൂടിയാണ് പടച്ചവന്‍ ക്രമീകരിചിരിക്കുന്നത് ,അതില്‍ എത്ര ഗവേഷണം നടത്തിയാലും കണ്ടു മനസ്സിലാക്കിയാലും അവര്‍ക്ക് ഒരു ഈച്ചയെ പോലും സൃഷ്ടിക്കാന്‍ അവര്‍ക്ക് കഴിയില്ലെന്ന് ഖുറാന്‍ ആണയിട്ടു പറയുന്നു ,അപ്പോള്‍ പിന്നെ ഇവിടെ സാധിക്കുന്നത്‌ കേവല പ്രദര്‍ശനവും ആസ്വാദനവും,അഭിപ്രായപ്രകടനങ്ങളും,വൃഥാ ഗവേഷണങ്ങളും മാത്രം .