Friday, March 30, 2012

കണ്ണീരു കുടിപ്പിക്കുന്ന റാഗിംഗ്

   കുറച്ചു ദിവസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന ഒരു സാധാരണ പയ്യന്‍റെ ദുരിത പൂര്‍ണമായ അനുഭവങ്ങള്‍ക്ക് നാം മാധ്യമങ്ങളിലൂടെ സാക്ഷിയായി .കണ്ണൂര്‍ ജില്ലയിലെ കാപ്പാടില്‍ അജ്മല്‍ എന്ന ഒരു സാധാ എഞ്ചിനീയറിംഗ്  വിദ്യാര്‍ഥിക്ക് റാഗിഗ് മൂലം അനുഭവിക്കേണ്ടി വന്ന തിക്താനുഭവങ്ങള്‍ അത് നമുക്ക് വരച്ചു തന്നു .വലിയ പ്രദീക്ഷയോടെ എയരനോടികള്‍ എഞ്ചിനീയറിംഗ്  പഠിക്കാന്‍ വേണ്ടി കണ്ണൂരില്‍ നിന്ന് ഒരു വര്ഷം മുന്‍പ്‌ വണ്ടികയറിയപ്പോള്‍ അവനോ അവന്‍റെ മാതാ പിതാക്കളോ ഇത്തരത്തിലുള്ള  ഒരു പര്യവസാനം ഉറങ്ങുന്ന ഉറക്കത്തില്‍ പോലും നിനച്ചു കാണില്ല .സീനിയര്‍ വിദ്യാര്‍ഥികളുടെ നിരന്ദര വെട്ടയാടലി നൊടുവില്‍ മാതാവിന്‍റെ  സ്വര്‍ണം വിറ്റ പണവും ,സ്വന്തം ജീവനും, എല്ലാം ആ പാവം പയ്യന് ബലികഴിക്കേണ്ടി  വന്നു .എന്താണ് ഈ സംഭവം നമുക്ക് നല്‍കുന്ന പാഠം,തുടക്കത്തില്‍ ഒരു തമാശയായും ,പിന്നീട് വിനോദമായുമെല്ലാം മാറുന്ന റാഗിങ്ങ് എന്ന മഹാ മാരി ഒടുവില്‍ ആളുടെ മാനസികവും ശാരീരികവുമായ ഉണ്മൂലനതിനു തന്നെ ഹേതുവായി മാറുന്നു .എത്രയെത്ര വിദ്യാര്‍ഥി കളാണ് അജ്മലി നെപ്പോലെ റാഗിങ്ങിന്‍റെ  തിക്ത ഫലങ്ങള്‍ അനുഭവിച്ചു നരഗ ജീവിതം നയിക്കുന്നത് .യഥാര്‍ത്ഥത്തില്‍ ഒരു വ്യക്തിയുടെ ആവിഷ്കാര സ്വാദന്ദ്ര്യ ത്തെയും  ,സ്വകാര്യതെയുമൊക്കെ പിച്ചി ചീന്ദു കയല്ലേ റാഗിങ്ങ് ചെയുന്നത് .തനിക്ക് ലഭിച്ചിട്ടുള്ള അനുഭവങ്ങള്‍ കൂടുതല്‍ തീവ്രതയോടെ അനിയനും നല്‍കണമെന്ന ചിന്ത  മനുഷ്യനെ കാടനാക്കുന്നു,തന്‍റെ  മുന്‍പിലുള്ള വിദ്യാര്‍ഥി തന്നെപ്പോലെ മജ്ജയും  മാംസവും ,വിചാര വികാരങ്ങളുമൊക്കെയുള്ള  ഒരു പച്ചയായ മനുഷ്യനാനെന്നുള്ള ചിന്ത  നൈമിഷികമായെന്കിലും നഷ്ട്ടപ്പെട്ടുപോകുന്നതാണ് ഇത്തരം ക്രൂര ക്രിത്യങ്ങളിലേക്ക് വാതില്‍ തുറക്കുന്നത് .എത്ര കഴിവും ശേഷിയുമോക്കെയുള്ള വിദ്യാര്‍ഥികള്‍  ആണ് മാനസിക രോഗങ്ങള്‍ക്കും ,ഒടുവില്‍ ആത്മഹത്യക്കുമൊക്കെ വിധേയമായിട്ടുള്ളത് .റാഗിങ്ങില്‍ കാര്യമായും മനസികമായുള്ള പരുക്കുകളാ ണ് വിദ്യാര്തികള്‍ക്ക് അനുഭവപ്പെടുക,അഭിമാനതിനേല്‍ക്കുന്ന ഒരു ക്ഷദ വും ഒരാള്‍ക്കും സഹിക്കാന്‍ കഴിയില്ല .ക്രമ സമാധാന പാലനവും നിയമ വ്യവസ്തയുമൊക്കെ ശക്തമായിട്ടുള്ള നമ്മുടെ നാട്ടില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ ത്തിക്കപ്പെടുന്നത്  ദയനീയം തന്നെ .ചിലപ്പോള്‍ സ്വാദീന വലയത്തില്‍ പെട്ട് സ്ഥാപന അധികാരികള്‍ തന്നെ ഇത്തരം സംഭവങ്ങള്‍ മൂടി വെക്കാന്‍ ശ്രമിക്കുകയാണ്,കൂടെ മുതിര്‍ന്ന വിദ്യാര്‍ഥികളുടെ ഭീഷണിയും,ഈ സംഭവം പുറത്തു പറഞ്ഞാല്‍ നിന്നെ തങ്ങള്‍ ശരിപ്പെടുതുമെന്ന നിരന്ദര ഭീഷണികള്‍ ഇരയായ വിദ്യാര്‍ഥിയെ കൂടുതല്‍ സമ്മര്‍ദ തിലാക്കുന്നു ,.സംസ്കാരവും വിദ്യഭ്യാസവുമൊക്കെ കണക്കിന് കിട്ടിക്കൊണ്ടിരിക്കുന്ന നമ്മുടെ നാട്ടില്‍ ഇത്തരം കാടു സമീപനങ്ങള്‍ ഉണ്ടായിക്കൂടാ,തന്നപ്പോലെ അഭിമാനമുള്ളവ നാണ് തന്‍റെ അനിയനും എന്ന തോന്നലിനു മാത്രമേ ഈ വിപത്തിനെ അടിസ്ഥാനപരമായി നേരിടാനൊ ക്കൂ.ഒടുവില്‍ റാ ഗിങ്ങിലൂടെ വീര മൃത് വരിച്ച അജ്മലിലൂടെയെങ്കിലും വിദ്യാര്‍ഥി സമൂഹം പുനര്‍ വിച്ചിന്ധനത്തിന്  തയ്യാറാ വട്ടെ

Wednesday, March 28, 2012

തലകള്‍ പ്രദര്‍ശനത്തിന്

കഴിഞ്ഞ ദിവസം ഒരു വാര്‍ത്ത ശ്രധിക്കാ നിടയായി ,അത് ലോക പ്രശസ്ത ശാസ്ത്രഞ്ജന്‍ ഐന്‍സ്ടീനെക്കുറിച്ചായിരുന്നു,അദ്ദേഹം നടത്തിയ കണ്ടുപിടിത്തങ്ങളെക്കുറി ച്ചല്ല ,മറി ച്ചു അദ്ധേഹത്തിന്‍റെ തലയെക്കുറി ചായിരുന്നു.ഒരു മാന്യ ദേഹം മരിച്ചു വര്‍ഷങ്ങള്‍ പിന്നിട്ടു അദ്ധേഹത്തിന്‍റെ തലയെ വിവാദത്തിലേക്ക് കൊണ്ടുപോകുകയാണ് .തലയെ 250 ഇല്‍ പരം ചെദങ്ങളാക്കി പ്രദര്‍ശനത്തിന് വെക്കുന്നു ,എന്താണ് ഇതിന്‍റെ ധാര്‍മിക മാനം ,നമ്മുടെ ഒരു ഭന്ദപ്പെട്ട ആളുടെ തല ഇതേപോലെ കാഴ്ച്ചവസ്തു ആക്കാന്‍ തീരുമാനമായാല്‍ എന്തായിരിക്കും നമ്മുടെ അവസ്ഥ ,മനുഷ്യനെ സ്രഷ്ടാവ് അങ്ങേ അറ്റം ആദരിച്ചാണ് സൃഷ്ടിച്ചത് ,ആ ആദരവ് അവന്‍റെ ആത്മാവിനും ശരീരത്തിനുമൊക്കെ ഭാധകമാകിയിരിക്കുന്നു ,സാധാരണ ഗതിയില്‍ ഒരാള്‍ മരിച്ചു കഴിഞ്ഞാല്‍ അയാളുടെ സമ്മതം ഉണ്ടെങ്കില്‍ അയാളുടെ ശരീരം മെഡിസിന്‍ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനായി നല്‍കാറുണ്ട് ,പക്ഷെ ഒരു പരീക്ഷണത്തി നല്ല മറിച്ച് പ്രദര്‍ശനത്തിനാണ് ഐന്‍ സ്ടീന്റെ സമ്മതമില്ലാതെ തല പ്രദര്‍ശനത്തിന് വെക്കാന്‍ പോകുന്നത് ,അത് വെറും തലയല്ല മരിച തലച്ചോറിനെ നിരവധി പരിഛെ ദ ങ്ങള്‍ ആക്കിയ ശേഷം ,കണ്ടു ആസ്വദിച്ചു പോകുന്ന നിരീക്ഷകര്‍ക്ക് എന്താണ് ഇതില്‍ നിന്നും ലഭിക്കാന്‍ പോകുന്നത് ,അദ്ധേഹത്തിന്‍റെ തല ഇങ്ങനെയൊക്കെയായിരുന്നു എന്ന് അയവിറക്കിപ്പോ കാമെന്നല്ലാതെ ഇതേ പോലെ ഒരു തലയ്ക്കു രൂപം നല്‍കാനോ,അത് പരിപാലിക്കുവാനോ മനുഷ്യനു സാധ്യമല്ലല്ലോ,ഓരോ മനുഷ്യനെയും വ്യത്യസ്ത ഭുധിവികാസതോടും ശാരീരിക ഖടനയോടും കൂടിയാണ് പടച്ചവന്‍ ക്രമീകരിചിരിക്കുന്നത് ,അതില്‍ എത്ര ഗവേഷണം നടത്തിയാലും കണ്ടു മനസ്സിലാക്കിയാലും അവര്‍ക്ക് ഒരു ഈച്ചയെ പോലും സൃഷ്ടിക്കാന്‍ അവര്‍ക്ക് കഴിയില്ലെന്ന് ഖുറാന്‍ ആണയിട്ടു പറയുന്നു ,അപ്പോള്‍ പിന്നെ ഇവിടെ സാധിക്കുന്നത്‌ കേവല പ്രദര്‍ശനവും ആസ്വാദനവും,അഭിപ്രായപ്രകടനങ്ങളും,വൃഥാ ഗവേഷണങ്ങളും മാത്രം .

Tuesday, March 20, 2012

ത്രിവേദിയില്‍ നിന്ന് വാസ്നിക്കിലേക്കുള്ള ദൂരം

 ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ്‌ നാം കണ്ട ഒരു രാഷ്ട്രീയ നീക്കത്തിലേക്ക് ആണ് ഇവിടെ വിരല്‍ ചൂണ്ടുന്നത് .കഴിഞ്ഞ ആഴ്ച മൂന്നു ബജെടുകള്‍  നാം ചാനലുകളിലൂടെ കാണുകയുണ്ടായി .ചാനലുകള്‍ നിരന്ദരം ചില നിഗമനങ്ങള്‍ പുറത്തു വിട്ടുകൊണ്ടിരുന്നത് യഥാര്‍ത്ഥ ബജറ്റില്‍ വന്നപ്പോള്‍ ബജറ്റ്‌ ചോര്‍ന്നു എന്ന് വിലയിരുതുന്നതില്‍ വരെയെത്തി കാര്യങ്ങള്‍ .മറ്റൊരു സംഭവത്തിനും രാജ്യം സാക്ഷ്യം വഹിച്ചു ,അത് തികച്ചും ഈ ഗോ യിസത്തിന്‍റെ തും   താന്‍ പോരിമയുടെതുമായിരുന്നു ,റയില്‍ ബജറ്റ്‌ അവതരിപ്പിച്ചു തന്‍റേതായ കാഴ്ചപ്പാടുകള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു രയില്‍വയെ കടത്തില്‍ നിന്ന് കരകയറ്റാന്‍ ഒരു ശ്രമം നടത്തിയതിന്‍റെ പേരില്‍ ശ്രീമാന്‍ ദിനേശിന് സ്ഥാനം പോയിരിക്കുന്നു .അഞ്ച് എട്ടു വര്‍ഷങ്ങള്‍ക്കു മുമ്പ്‌ വര്‍ധിപ്പിച്ച യാത്രാ കൂലി വര്‍ധിപ്പിച്ചാണ് അദ്ദേഹം റയില്‍വേയെ രക്ഷിക്കാന്‍ ശ്രമിച്ചത് പക്ഷെ ആ ശ്രമം ബംഗാളില്‍ നിന്നുള്ള മാടത്തിന് ദഹിച്ചില്ല ,കൂലി വര്‍ധനവില്‍ അല്ല പുള്ളിക്കാരിക്ക് അമര്‍ഷം താന്‍ നിയോഗിച്ച ഒരു മന്ത്രി തന്നോട് ആലോചിക്കാതെ  എങ്ങനെയാണ് നയങ്ങള്‍ അവതരിപ്പിക്കുക ,അതിനാല്‍ അയാളെ ഒരു പാഠം പഠിപ്പിക്കണം ,സ്വാഭാവികമായും കേന്ദ്രം ഭരിക്കുന്ന യു പി യെ യുടെ അമരക്കരായ കൊന്ഗ്രസിനെ ഈ വിഷയം കുഴക്കി ,മാനസികമായി യോചിപ്പില്ലെങ്കിലും ഒടുവില്‍ ഭരണ സ്ഥിരത ക്ക് വേണ്ടി അവര്‍ ബംഗാള്‍  മാടത്തിനു കീഴടങ്ങി ,അങ്ങനെ ആ സ്ഥാനത്തേക്ക് നിയുക്തനായിരിക്കുന്നത് മാടത്തിന്‍റെ  ഇഷ്ട ദാസനായ വാസ്നിക്ക് ,റയില്‍വേ സഹമന്ദ്രിയായിരുന്നപ്പോള്‍ ഗുവാഹട്ടിയിലുണ്ടായ ട്രെയിന്‍ ദുരന്തം നടന്ന സ്ഥലം സന്ദര്‍ശിക്കാന്‍ മന്ത്രി പ്രഥമന്‍ നിര്‍ദേശിച്ചപ്പോള്‍  കോമ്പ്ല കസിന്‍റെ   പേരില്‍ പോകാതി രുന്ന മാന്യനാണ് ഇപ്പോള്‍ ആ സ്ഥാനത്തേക്ക് വന്നിരിക്കുന്നത് ,ഇതില്‍ നിന്ന് അദ്ധേഹത്തിന്റെ പൊതു താല്പര്യവും ജന സ്നേഹവുമൊക്കെ വ്യക്തം ,ഇവിടെ ത്രിവേദി ഒരു പ്രസ്താവന നടത്തി അത് പ്രശംസനീയമാണ് ,രാജ്യമാണ് പ്രദാനം മന്ദ്രിസ്ഥാനം രണ്ടാമത് എന്നാണ് ,അധികാര വികെന്ദ്രീകരണത്തിന്‍റെ  നമ്മുടെ നാടിലാണ് ഒരു മന്ദ്രിക്ക് സ്വത ന്ദ്രമായി ഒരു വികസന കാഴ്ചപ്പാട് പോലും മുന്നോട്ടുവെക്കാന്‍ കഴിയാത്ത ഈ സ്ഥിതി നിലനില്‍ക്കുന്നത് ,ഇവിടെയൊക്കെ പ്രതി ഫലി ക്കുന്നത് രാജ്യ താല്പര്യമോ ജന സേവനമോ അല്ല മറിച്ച് അണ്ടിയോ മാങ്ങയോ മൂത്തതു  എന്ന പതിവ് തര്‍ക്കം. പാര്‍ട്ടിയുടെ അമരക്കാ രിയായ താനിവിടെ വാഴുമ്പോള്‍ മറ്റൊരുത്തന്‍ തനിക്ക് മുന്‍പേ പോവുകയോ അവനെ വിടരുത് എന്ന സമീപനം ,സ്ഥാനം ലഭിച്ചെങ്കിലും മുകുലിനെ കാത്തിരിക്കുന്നത് ശുഭ ദിനങ്ങളല്ല ,കഷ്ടത്തിലായ റയില്‍ വെയെ കൈ പിടിച്ചുയര്‍ത്താന്‍ അയാള്‍ മറ്റു മാര്‍ഗങ്ങള്‍ കണ്ടേ പറ്റൂ .ഈ തരത്തിലുള്ള തണ്ടുതുരപ്പന്‍ സമീപനങ്ങളാണ് സ്വദന്ത്രാ നന്ദര ഭാരത ത്തെ വികസനത്തില്‍ നിന്ന് അകറ്റി നിര്‍ത്തുന്നത് .

ചെവിയുണ്ടായിട്ടും കേള്‍കാത്തവര്‍

 നമ്മള്‍ ഇന്ന് എല്ലായിടത്തും കണ്ടുകൊണ്ടിരിക്കുന്ന ഒരു കാഴ്ചയുണ്ട് ,ചെവിയില്‍ രണ്ടു ഭാഗത്തും ഒരു വയര്‍ ഘടിപ്പിച്ചു ഏതോ ഒരു ലോകം തീര്‍ക്കുന്ന അവസ്ഥ ,ഒരിക്കല്‍ ഞാനൊരു ബസ്സില്‍ കയറി സഞ്ചരിക്കുകയായിരുന്നു  അറിയാത്ത സ്ഥലത്തേക്ക് ആണ് യാത്ര തൊട്ടടുത്തിരുന്ന ഒരു മനുഷ്യന്‍ അയാള്‍ ഇരു കാതുകളിലും  മേല്പറഞ്ഞ രൂപത്തിലുള്ള വള്ളികള്‍ ഖടിപ്പിച്ചിട്ടുണ്ട്‌,അയാളോട് ഞാന്‍ പലവട്ടം ചോദിച്ചു എനിക്ക് ഇറങ്ങേണ്ട സ്ഥലം എത്താറയോ എന്ന് അയാള്‍ അത് ശ്രധിക്കുന്നെയുണ്ടായിരുന്നില്ല ,എങ്ങനെ ശ്ശ്രധിക്കാന്‍ കഴിയും അയാളുടെ ചെവികളില്‍ ഖടിപ്പിച്ച വല്ലികളിലൂടെ അയാള്‍ മറ്റേതോ ലോകത് കഴിയുകയാണല്ലോ,ഇങ്ങനെ എമ്പാടും ജനങ്ങളെ നമുക്ക് കാണാന്‍ കഴിയും ,ചുറ്റുപാടില്‍ എന്ത് നടന്നാലും അവര്‍ക്ക് പ്രശ്നമല്ല ,തൊട്ടടുത്ത്‌ ഒരാളുടെ ജീവന്‍ പോയാലും അത് അവരെ ഭാദിക്കുന്ന പ്രശ്നമേയില്ല ,ഇവരെ നമ്മള്‍ ഇതു ഗാനത്തില്‍ പെടുത്തണം ,ഖുറാനില്‍ ഒരു പ്രയോഗം കാണാം ,ചെവിയുണ്ടായിട്ടും കേള്‍കാത്തവര്‍,കണ്ണുണ്ടായിട്ടും കാണാത്തവര്‍ ഭുദ്ധിയുണ്ടായിട്ടും ചിന്ധിക്കാത്തവര്‍,ഒടുവില്‍ പറയുന്നു അവര്‍ കാലികളെപ്പോലെയാണ്  അല്ല അതിലും മോശമായ വഴിയില്‍ സഞ്ഞരിക്കുന്നവരാന് .നമ്മള്‍ ആലോചിച്ചു നോക്കുക നമ്മള്‍ ഈ വിഭാഗത്തില്‍ പെടുമോ എന്ന് ,പെടുന്നങ്ങില്‍ നമ്മള്‍ മഹാ ദൌര്‍ഭാഗ്യവാന്മാര്‍ തന്നെ

Saturday, March 3, 2012

നിറം മാറുന്ന പര്‍ദ്ദ

വസ്ത്ര ധാരണം ഒരു പ്രധാനപ്പെട്ട മാനുഷികാവശ്യമാണ് .ഓരോ ആളുകളുടെയും മനസികാവസ്ഥക്കും അഭിരുചിക്കും ,സാമ്പത്തിക ശേഷിക്കും അനുസരിച്ച് അതിന്‍റെ തരവും കോലവുമൊക്കെ മാറിക്കൊണ്ടിരിക്കും .ഓരോ സംസ്കാരത്തെയും വിലയിരുത്തപ്പെടുന്നതു അവരുടെ വസ്ത്ര ധാരണത്തിലൂടെയാണ്.ഇന്ന് വസ്ത്രം കേവല നാണം മറക്കല്‍ മാത്രമല്ല ,മറി ച്ചു അലങ്കാരവും ആര്‍ഭാടവും ഫാഷനുമൊക്കെയാണ് .അപ്പോള്‍ മറയേണ്ട ഭാഗങ്ങള്‍ വെളിവായും വെളിവായാല്‍ കുഴപ്പമില്ലാത്ത ഭാഗങ്ങള്‍ മറഞ്ഞും വരുന്നു.
ഇസ്ലാം വസ്ത്ര ധാരണ ത്തി നു ഏറെ പ്രാധാന്യം കാണുന്നു .വസ്ത്രം നേരെ ചൊവ്വേ ധരിക്കാത്തവന് സ്വര്‍ഗ്ഗ മില്ല എന്ന് വരെ നാഥന്‍ അന്ധിമ വിധി നല്‍കുന്നു .
വളരെ വലിയ മൂല്യങ്ങള്‍ കാത്തു സൂക്ഷിച്ചിരുന്ന പര്‍ദ്ദ ഏറെ പ്രദീക്ഷനല്‍കിയാണ് രംഗപ്രവേശനം ചെയ്തത് .തുടക്കത്തില്‍ മുസ്ലിം സ്ത്രീക്ക് ഏറെ സുരക്ഷിതത്വവും സൌകര്യവും ഒക്കെ പര്‍ദ്ദ പ്രദാനം ചെയ്തുവന്നു .കാലാന്തരത്തില്‍ മറ്റെവിടെയും പോലെ പര്‍ദയെയും കമ്പോള താലര്യങ്ങള്‍ പിടികൂടി.പതുക്കെ പര്‍ദയും ഫാഷന് വഴിമാറുന്ന കാഴ്ചയാണ് നാം കണ്ടത് .ഒരു കാലത്ത് അക്രമത്തിന്‍റെയും വൃത്തികേടിന്‍റെ യും ഒളികെന്ദ്രമായി പര്‍ദ്ദ മാറി ..ഇടക്കാലത്ത് മെഡിക്കല്‍ കോളേജില്‍ പര്‍ദ്ദ ധരിച്ചവര്‍ക്ക് പ്രവേശനം നിരോധിക്കുന്ന അവസ്ഥ വരെ എത്തി ,കാരണം മറ്റൊന്നല്ല ,പര്‍ദയുടെ മറവില്‍ നിരവധി തോന്നിവാസങ്ങള്‍ ഭോധ പൂര്‍വമോ അല്ലാതെയോ നടത്തുന്ന ശക്തികള്‍ വര്‍ധിച്ചു വന്നു .ബംഗ്ലൂരില്‍ പര്‍ദക്ക് മോശം പ്രദിചായയാണ് ‌ ഭുര്ഖ എന്ന പേരിലുള്ള വേഷം ധരിച്ച ജനങ്ങള്‍ ഒരു സാമൂഹ്യ പ്രതീകമാണ്. അതില്‍ നല്ലവരും ചീത്ത ജനങ്ങളും കാണും ,ന്യൂനപക്ഷത്തിന്‍റെ നെറികെട്ട നീക്കങ്ങളാല്‍ പാവം ദുര്ഭലരും ക്രൂശിക്കപ്പെടുന്നു .കാമ്പസുകളിലേക്ക് മുഖം മൂടി ധരിചെതുകയും കാമ്പസിന്‍റെ ഗൈടു കടന്നു എല്ലാം ബാഗിലാക്കി അന്യ സമൂ ഹത്തെ പോലും നാണിപ്പിക്കുന്ന മുസ്ലിം യുവതികള്‍ തീരെ കുറവല്ല.മുഖം മൂടി ധരിച്ചു ബസ്‌ സ്റൊപ്പുകളിലും പാര്‍ക്കുകളിലും ഒക്കെ തന്‍റെ ആണ്‍ ചങ്ങാതിയുമായി അതിര് വിട്ടു സല്ലപിക്കുന്ന കാഴ്ചകള്‍ ഇവിടെ സ്ഥിരമാണ് .എന്തിനേറെ പറയണം വളരെ നല്ല ഒരു വേഷത്തെ എത്ര ത്തോളം വശളാ ക്കി എന്നതിന് തെളിവാണ് ,ഒരു മാന്യ വേഷം തെരഞ്ഞു ചെന്നപ്പോള്‍ കിട്ടിയ ആകാശ ഭൂമിയും മറ്റു ഗ്രഹങ്ങളും മുഴുവന്‍ കാണുന്ന ഒരു തരം കറുത്ത വേഷം,ഈ ദുരവസ്ഥയില്‍ നിന്ന് എങ്ങനെ നമുക്ക് രക്ഷപ്പെടാം .നമ്മുടെ സഹോദരിക്കും ഭാര്യക്കുമൊക്കെ തെരഞ്ഞെടുക്കുന്ന വേഷം അവളെ പ്രദര്‍ശന വസ്തുവാക്കുന്നതല്ല എന്നും അവളെ നരകാവകാശി യാക്ക്കില്ലെന്നും ഉറപ്പു വരുത്തുക,പറ്റുമെങ്കില്‍ ഇസ്ലാമിക്‌ ഡ്രെസ് ടെസൈഗ്നിംഗ് പഠിക്കുക .