Friday, March 30, 2012
കണ്ണീരു കുടിപ്പിക്കുന്ന റാഗിംഗ്
കുറച്ചു ദിവസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന ഒരു സാധാരണ പയ്യന്‍റെ ദുരിത പൂര്‍ണമായ അനുഭവങ്ങള്‍ക്ക് നാം മാധ്യമങ്ങളിലൂടെ സാക്ഷിയായി .കണ്ണൂര്‍ ജില്ലയിലെ കാപ്പാടില്‍ അജ്മല്‍ എന്ന ഒരു സാധാ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിക്ക് റാഗിഗ് മൂലം അനുഭവിക്കേണ്ടി വന്ന തിക്താനുഭവങ്ങള്‍ അത് നമുക്ക് വരച്ചു തന്നു .വലിയ പ്രദീക്ഷയോടെ എയരനോടികള്‍ എഞ്ചിനീയറിംഗ് പഠിക്കാന്‍ വേണ്ടി കണ്ണൂരില്‍ നിന്ന് ഒരു വര്ഷം മുന്‍പ് വണ്ടികയറിയപ്പോള്‍ അവനോ അവന്‍റെ മാതാ പിതാക്കളോ ഇത്തരത്തിലുള്ള ഒരു പര്യവസാനം ഉറങ്ങുന്ന ഉറക്കത്തില്‍ പോലും നിനച്ചു കാണില്ല .സീനിയര്‍ വിദ്യാര്‍ഥികളുടെ നിരന്ദര വെട്ടയാടലി നൊടുവില്‍ മാതാവിന്‍റെ സ്വര്‍ണം വിറ്റ പണവും ,സ്വന്തം ജീവനും, എല്ലാം ആ പാവം പയ്യന് ബലികഴിക്കേണ്ടി വന്നു .എന്താണ് ഈ സംഭവം നമുക്ക് നല്‍കുന്ന പാഠം,തുടക്കത്തില്‍ ഒരു തമാശയായും ,പിന്നീട് വിനോദമായുമെല്ലാം മാറുന്ന റാഗിങ്ങ് എന്ന മഹാ മാരി ഒടുവില്‍ ആളുടെ മാനസികവും ശാരീരികവുമായ ഉണ്മൂലനതിനു തന്നെ ഹേതുവായി മാറുന്നു .എത്രയെത്ര വിദ്യാര്‍ഥി കളാണ് അജ്മലി നെപ്പോലെ റാഗിങ്ങിന്‍റെ തിക്ത ഫലങ്ങള്‍ അനുഭവിച്ചു നരഗ ജീവിതം നയിക്കുന്നത് .യഥാര്‍ത്ഥത്തില്‍ ഒരു വ്യക്തിയുടെ ആവിഷ്കാര സ്വാദന്ദ്ര്യ ത്തെയും ,സ്വകാര്യതെയുമൊക്കെ പിച്ചി ചീന്ദു കയല്ലേ റാഗിങ്ങ് ചെയുന്നത് .തനിക്ക് ലഭിച്ചിട്ടുള്ള അനുഭവങ്ങള്‍ കൂടുതല്‍ തീവ്രതയോടെ അനിയനും നല്‍കണമെന്ന ചിന്ത മനുഷ്യനെ കാടനാക്കുന്നു,തന്‍റെ മുന്‍പിലുള്ള വിദ്യാര്‍ഥി തന്നെപ്പോലെ മജ്ജയും മാംസവും ,വിചാര വികാരങ്ങളുമൊക്കെയുള്ള ഒരു പച്ചയായ മനുഷ്യനാനെന്നുള്ള ചിന്ത നൈമിഷികമായെന്കിലും നഷ്ട്ടപ്പെട്ടുപോകുന്നതാണ് ഇത്തരം ക്രൂര ക്രിത്യങ്ങളിലേക്ക് വാതില്‍ തുറക്കുന്നത് .എത്ര കഴിവും ശേഷിയുമോക്കെയുള്ള വിദ്യാര്‍ഥികള്‍ ആണ് മാനസിക രോഗങ്ങള്‍ക്കും ,ഒടുവില്‍ ആത്മഹത്യക്കുമൊക്കെ വിധേയമായിട്ടുള്ളത് .റാഗിങ്ങില്‍ കാര്യമായും മനസികമായുള്ള പരുക്കുകളാ ണ് വിദ്യാര്തികള്‍ക്ക് അനുഭവപ്പെടുക,അഭിമാനതിനേല്‍ക്കുന്ന ഒരു ക്ഷദ വും ഒരാള്‍ക്കും സഹിക്കാന്‍ കഴിയില്ല .ക്രമ സമാധാന പാലനവും നിയമ വ്യവസ്തയുമൊക്കെ ശക്തമായിട്ടുള്ള നമ്മുടെ നാട്ടില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ ത്തിക്കപ്പെടുന്നത് ദയനീയം തന്നെ .ചിലപ്പോള്‍ സ്വാദീന വലയത്തില്‍ പെട്ട് സ്ഥാപന അധികാരികള്‍ തന്നെ ഇത്തരം സംഭവങ്ങള്‍ മൂടി വെക്കാന്‍ ശ്രമിക്കുകയാണ്,കൂടെ മുതിര്‍ന്ന വിദ്യാര്‍ഥികളുടെ ഭീഷണിയും,ഈ സംഭവം പുറത്തു പറഞ്ഞാല്‍ നിന്നെ തങ്ങള്‍ ശരിപ്പെടുതുമെന്ന നിരന്ദര ഭീഷണികള്‍ ഇരയായ വിദ്യാര്‍ഥിയെ കൂടുതല്‍ സമ്മര്‍ദ തിലാക്കുന്നു ,.സംസ്കാരവും വിദ്യഭ്യാസവുമൊക്കെ കണക്കിന് കിട്ടിക്കൊണ്ടിരിക്കുന്ന നമ്മുടെ നാട്ടില്‍ ഇത്തരം കാടു സമീപനങ്ങള്‍ ഉണ്ടായിക്കൂടാ,തന്നപ്പോലെ അഭിമാനമുള്ളവ നാണ് തന്‍റെ അനിയനും എന്ന തോന്നലിനു മാത്രമേ ഈ വിപത്തിനെ അടിസ്ഥാനപരമായി നേരിടാനൊ ക്കൂ.ഒടുവില്‍ റാ ഗിങ്ങിലൂടെ വീര മൃത് വരിച്ച അജ്മലിലൂടെയെങ്കിലും വിദ്യാര്‍ഥി സമൂഹം പുനര്‍ വിച്ചിന്ധനത്തിന് തയ്യാറാ വട്ടെ
Subscribe to:
Post Comments (Atom)
No comments:
Post a Comment