എന്‍റെ ഒരു സുഹ്രത്ത് തനിക്ക് കടുത്ത നടു വേദന അനുഭവപ്പെട്ടപ്പോള്‍ അതിന്‍റെ നിജസ്ഥിദി അറിയാന്‍ വേണ്ടി ഒന്ന് എം ആര്‍ ഐ ചെയ്തുകളയാം എന്ന് കരുതി .പലരെയും എം ആര്‍ ഐ ക്ക് പറഞ്ഞു വിടുന്ന ആള്‍ക്ക് തന്നെ അതിനു വിധേയനാവേണ്ടി വന്നാല്‍ എങ്ങനെയുണ്ടാകും ,മറ്റുള്ളവര്‍ക്ക് കാര്യങ്ങള്‍ അറിയിച്ചു കൊടുക്കാന്‍ താല്‍പര്യപൂര്‍വം വരുമ്പോളും സ്വന്തം അനുഭവത്തില്‍ അത്തരമൊരു സാഹചര്യം വന്നപ്പോള്‍ ഇത്തരം രോഗികളുടെ മാനസികാവസ്ഥ അടുത്തറിയാനുള്ള ഒരു സുവര്‍ണ അവസരമായി അത് .തനിക്കുണ്ടായ അനുഭവം ആത്മീയമായി ബന്ധി ക്കുവാന്‍ അവനു കഴിഞ്ഞു എന്നതാണ് വലിയ കാര്യം .
എം ആര്‍ ഐ ക്ക് വേണ്ടി പ്രത്യേക വസ്ത്രമൊക്കെ ധരിച്ചു റൂമിലേക്ക് കേറുമ്പോള്‍ അവന്റെ നെഞ്ചിടിപ്പ് വര്ധിക്കുകയായി .അങ്ങനെ മേശീനുള്ളിലേക്ക് അവനെ കടത്തി വിട്ടപ്പോള്‍ ശരിക്കും ഒരു ഇരുട്ടറ തന്നെ ,അതിനിടക്ക് ഒരപരിചിതനായ സ്റ്റാഫ് വന്നു നിന്‍റെ പേരെന്താണ് എന്ന് ആരായുന്നു ,അപ്പോള്‍ അവനു ഓര്‍മവന്നത് കബറി ലെ ചോദ്യം ചെയ്യലാണ് ,ഞെട്ടലോടെ അവന്‍ പേര് പറഞ്ഞു ,കുറച്ചു കഴിഞ്ഞു അവന്‍ ഒരു മയക്കത്തിലേക്ക് പോകുകയായി .മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞു അവനെ ഒരു പരിചിതനായ വിദ്യാര്‍ഥി വന്നു വിളിച്ചുണര്‍ത്തി പ്രോസീഡിയര്‍ കഴിഞ്ഞു എന്ന് പറഞ്ഞപ്പോള്‍ ,അവനുഓര്‍മ വന്നത് ഖുര്‍ആനിലെ ഒരു വചനമാണ് ,ആരാണ് ഞങ്ങളെ വിളിച്ചുണര്‍ത്തിയദു ഞങ്ങള്‍ ഒരു സുഖ നിദ്രയിലായിരുന്നല്ലോ എന്ന അര്‍ത്ഥമുള്‍ക്കൊള്ളുന്ന സൂറ യാസീനിലെത് .
പിന്നീട് അവനെ അറിയാവുന്ന ഒരു ജീവനക്കാരന്‍ വന്നു പറയുന്നു എം ആര്‍ ഐ സ്കാനില്‍ കുഴപ്പമൊന്നുമില്ല ,അപ്പോളാണ് ശ്വാസം നേരെ വീണത് ,അവന്‍റെ ചിന്ത വിചാരണക്ക് ഒരുമിച്ചുകൂട്ടി നീ വിജയിയുടെ കൂട്ടത്തിലാണ് എന്ന് മലക്കുകള്‍ പറയുന്ന പോലെയാണ് അപ്പോള്‍ തോനിയത് .ദുനിയാവില്‍ പല അനുഭവങ്ങളും പലര്‍ക്കും ഉണ്ടാകാരുന്ടെങ്കിലും അതിനെയൊന്നും പാരത്രികമായി ബന്ധിക്കുവാന്‍ ആരും മിനക്കെടാറില്ല .ഇത്തരത്തില്‍ ഏതു കാര്യത്തെയും പാരത്രികമായി ബ ന്ധിപ്പിക്കാനായാല്‍ നമുക്ക് ആത്യന്തിക വിജയം നേടാന്‍ സാധിക്കും .
Tuesday, January 31, 2012
Monday, January 30, 2012
വഴി തിരിച്ചു വിടുന്നവര്‍
സാധാരണ ജീവിദത്തില്‍ നാമെല്ലാം അനുഭവിക്കാറുള്ള ഒരു രംഗമാണ് ഇവിടെ കുറിക്കുന്നത് ,നാമെല്ലാം യാത്ര പോകാറുണ്ട് ,അത് ചിലപ്പോള്‍ അറിയാവുന്ന സ്ഥലത്തേക്കാകാം അതല്ലെങ്കില്‍ അപരിചിതമായ സ്ഥലവുമാകാം ,അപരിചിതമായ സ്ഥലത്ത് എത്തിയാല്‍ വഴിയറിയാതെ നില്‍ക്കുമ്പോള്‍ പലപ്പോഴും നാം അന്വേഷിക്കും എങ്ങിനെ പോയാലാണ് ഉദ്ദേശിച്ച സ്ഥലമെത്തുക എന്ന് ,അപ്പോള്‍ പലരും നമുക്ക് ഗൈഡായി വരും ,ചിലയാളുകള്‍ പറയും ,നിങ്ങള്‍ നേരെപോയി ലെഫ്റ്റ് പോയിക്കഴിഞ്ഞാല്‍ ഉദ്ദേശിച്ച സ്ഥലമെത്തും എന്ന് വളരെ കഷ്ടപ്പെട്ട് അവിടെ ചെന്നാല്‍ അവിടത്തെ യാള്കള്‍ പറയും ഇത് ഒരുപാട്മാറിപ്പോയി നിങ്ങള്‍ ഇത്രത്തോളം വരേണ്ടിയിരുന്നില്ല ,അങ്ങനെ അവര്‍ മറ്റൊരു ദിശയിലേക്ക് പറഞ്ഞു വിടുന്നു ,അപ്പോളൊക്കെ മനസ്സ് അസ്വസ്ഥമായിക്കൊണ്ടിരിക്കും ഉദ്ദേശിച്ച സ്ഥലമെത്താതെ യും കാര്യം നടക്കാതെയും ,അങ്ങനെ രണ്ടാമത് പറഞ്ഞു വിട്ട സ്ഥലവും ലക്ഷ്യസ്ഥാനമായിരിക്കില്ല ,അതോടെ ആദി വര്‍ധിക്കു കയായി ,അങ്ങനെ വിഷമിചിരിക്കുംപോളാണ് മൂന്നാമതൊരു കക്ഷി നിങ്ങളെന്താണ് ഇവിടെ നില്‍ക്കുന്നത് എങ്ങോട്ടാണ് പോകേണ്ടത് എന്നൊക്കെ തിരക്കി നമ്മെ സമീപിക്കുന്നത് അയാളെക്കണ്ടാല്‍ വിശ്വസിക്കാന്‍ കൊള്ളാമെന്നു തോന്നും അങ്ങനെ അദ്ധേഹത്തെ അനുഗമിച്ചു നാം എത്തേണ്ട യഥാര്‍ഥത്തിലുള്ള സ്ഥലതെത്തിയാലുള്ള ആശ്വാസം എത്രതോളമായി രിക്കും ,അതേപോലെ നമ്മെ വഴികാണിക്കാന്‍ മനസ്സുകാണിച്ച ആ മനുഷ്യനോട് നമുക്കെത്ര ആദരം തോന്നും ,
Wednesday, January 25, 2012
പൂനെയിലെ ശരീഫ്
ഇന്നലെ രാവിലെ നമ്മുടെ ചാനലുകള്‍ നമുക്ക് കാണിച്ചു തന്ന ഒരു കാഴ്ച ഭീകരമായ ഒരു നരവേട്ടയുടെതായിരുന്നു .പൂനെ നഗരത്തിന്‍റെ ഹൃദയ ഭാഗത്തുകൂടി തിരക്കുപിടിച്ച പ്രഭാദത്തില്‍ ഭ്രാന്തമായി ഡ്രൈവിംഗ് ചെയ്ത് ഒന്‍പത് പേരുടെ ജീവനെടുക്കുകയും അന്‍പതോളം പേര്‍ക്ക് പരിക്ക് നല്‍കുകയും നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ തീര്‍ക്കുകയും ചെയ്തു താരമായ സന്തോഷ് എന്ന സര്‍ക്കാര്‍ ഡ്രൈവറുടെ പെര്‍ഫോര്‍മന്‍സ് ആയിരുന്നു അത് .അയാളുടെ ആ സമയത്തെ മാനസികാവസ്ഥയും പശ്ചാതലവുമൊക്കെ അന്വേഷണ ത്തില്‍ ഇരിക്കുകയാണ് .ഇവിടെ പരാമര്‍ശിക്കാന്‍ ഉദ്ദേശിച്ച വിഷയം അതല്ല .ഈ കര്‍ത്തവ്യം നിര്‍വഹിച്ചത് ഏതെങ്കിലും ഒരു മുസ്ലിം നാമധാരിയായിരുന്നെങ്കില്‍ ഇതിന്‍റെ പുകിലുകള്‍ ഭയങ്കരമാകുമായിരുന്നു.സംഭവത്തില്‍ ഒരു മലയാളി ഇടപെടല്‍ ഉണ്ടായി പക്ഷെ അതത്രത്തോളം വാര്‍ത്തയായില്ല.വിദ്യാര്‍ഥിയായ ശരീഫ് ഇബ്രാഹിം അതി സാഹസികമായി ബ്രാന്തന്‍ ഡ്രൈവറെ കീഴ്പെടുത്തുകയുണ്ടായി .എല്ലാവരും പകച്ചു നില്‍കെ ഈ കര്‍ത്തവ്യം നടത്താന്‍ മുതിര്‍ന്ന ശരീഫ് തീര്‍ത്തും പ്രശംസക്ക് അനുയോജ്യനാണ് .പോലിസ് ഓഫിസര്‍ മാരുടെ വെടിവെപ്പിന് പോലും തടുക്കാന്‍ കഴിയാതെ മുന്നേറിയ സന്തോഷിനെ കീഴ്പെടുത്തിയ ശരീഫിന്‍റെ നടപടി ചെറുതല്ല.ഓടുന്ന ബസില്‍ തൂങ്ങിക്കയറി യായിരുന്നു കൃത്യം .പ്രശംസകളുടെ പൂച്ചണ്ടുകളുമായെത്തിയ ജനക്കൂട്ടത്തോട് ശരീഫിന്‍റെ പ്രതികരണം ഇങ്ങനെയായിരുന്നു ഒരു ഇന്ത്യന്‍ പൌരനെന്നനിലയില്‍ എന്‍റെ ഭാദ്യത നിറവേ റ്റുക യാണ് ഞാന്‍ ചെയ്തത് .ഒരു സാധാരണ മുസ്ലിം ചെറുപ്പക്കാരന്‍റെ രാജ്യസ്നേഹവും സാമൂഹ്യ ഭോധ വുമൊക്കെ യാണ് ഇത് വെളിവാക്കുന്നത് .മുസലിം കളെ മൊത്തത്തില്‍ തീവ്രവാദികളും നരവേട്ടയുടെ പ്രദീകങ്ങളും ഒക്കെ യാ യി ചിത്രീകരിക്കപ്പെടുന്ന ഇക്കാലത്ത് ഇത്തരം നീക്കങ്ങള്‍ വളരെ ശ്രദ്ധേയമാണ് .മുന്‍പ് കാശ്മീര്‍ താഴ്‌വരയില്‍ കന്നൂ രിലെ ശഫാസ് കൊല്ലപ്പെട്ടപ്പോള്‍ അവന്‍റെ ഉമ്മ പറഞ്ഞ വാക്ക് എന്‍റെ മകന്‍ തീവ്രവാദി യാണെങ്കില്‍ അവന്‍റെ മയ്യത്ത് എനിക്ക് വേണ്ട എന്നായിരുന്നു ,ശഫാസിന്‍റെ ഉമ്മയുടെയും ശരീഫ് ഇബ്രാഹിമിന്‍റെ യും പോലെയുള്ള സംഭവങ്ങള്‍ നിരവധി ഉണ്ടാകാറുണ്ടെങ്കി ലും അതൊന്നും മാധ്യമങ്ങളുടെ ശ്രദ്ധയില്‍ വേണ്ട രൂപത്തില്‍ വരാറില്ല. മറിച്ച് എവിടെയെങ്കിലും പൊട്ടുന്ന ഒരു ചെറു ബോംബിന്‍റെ ഉത്തരവാദിത്വം പോലും ഏതെങ്കിലും ഒരു മുസ്ലിം നാമധേയന്‍റെ യോ സംഘടനകളുടെയോ ചുമലില്‍ കെട്ടി വെക്കാ നാണ് എല്ലാവര്‍ക്കും താല്‍പര്യം .ചെറു ന്യൂനപക്ഷം ചെയ്യുന്ന അരുതായ്മകളെ സമുദായത്തിന്‍റെ മൊത്തം മുഖമുദ്രയായി അവത രിക്കപെടുന്നു .യഥാര്‍ത്ഥത്തില്‍ ജാഫറി ന്‍റെ തുപോലുള്ള സമീപനവും പ്രതികരണങ്ങ ളുമാണ് ഇവിടത്തെ ബഹുഭൂരിപക്ഷം മുസ്ലിമിന്‍റെ തും .അത് പൊതുസമൂഹത്തിനു മനസ്സിലാകാന്‍ ഇനിയെത്രകാലം കാത്തിരിക്കണം
Tuesday, January 24, 2012
സാത്താനിക് വേര്‍സസ് ഉയര്‍ത്തുന്ന പൈശാചികതകള്‍
പോയ വാരം കണ്ട പ്രധാന വിവാദമായിരുന്നു ജൈപൂര്‍ ഫെസ്റ്റ് .മറ്റെല്ലാ സന്ദര്ഭങ്ങളിലെന്നപോലെ ഇവിടെയും വിവാദത്തിന്‍റെ ഫോകസ് ഇസ്ലാമായിരുന്നു .അതിലെ പ്രധാന നായകന്‍ അത്രയൊന്നും പ്രസിദ്ധനല്ലാത്ത തന്‍റെ വിവാദ ലേഖനത്തിന്‍റെ പേരില്‍ പ്രസിദ്ധി നേടിയ സല്‍മാന്‍ റുഷ്ദിയും .എന്തുകൊണ്ടാണ് മുന്‍പ് വലിയ കോളിളക്കം സൃഷ്ടിച്ച സാത്താനിക് വേര്‍സസ് വീണ്ടും രംഗ പ്രവേശനം ചെയ്യുന്നത് ,ഒരു മുസ്ലിം വിഭാഗത്തില്‍ പെട്ട ആളുടെ രചനയെത്ത ന്നെ മുസ്ലിങ്ങള്‍ ക്കെതിരായി ഉപയോഗപ്പെടുത്താന്‍ പറ്റിയ സന്ദര്‍ഭം കിട്ടിയപ്പോള്‍ അതിന്‍റെ സംഘാടകര്‍ ഒന്ന് പയറ്റി നോക്കാമെന്ന് കരുതി .ഒരര്‍ത്ഥത്തില്‍ നോക്കുമ്പോള്‍ എന്തിനാണ് ഇത്തരം ഒരു വിവാദത്തിന്‍റെ ആവശ്യം എന്ന് നമുക്ക് തോന്നിയേക്കാം .പ്രവാചകനെപ്പറ്റി മോശമായ തരത്തില്‍ പരാമര്‍ശിച്ചിട്ടുള്ള ഒരു ഗ്രന്ഥ മെന്ന നിലയില്‍ അത് മുസ്ലിംകള്‍ക്ക് പ്രയാസമുണ്ടാക്കി എന്നത് ഒരു യാഥാര്‍ത്ഥ്യം തന്നെ ,പക്ഷെ പ്രവാചകന്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഒരുപാട് തലങ്ങളില്‍ നിന്ന്‍ തന്‍റെ പ്രദിയോകികള്‍ ആക്രമണത്തിനു മുതിര്‍ന്നപ്പോള്‍ അവയോട് മാന്യമായ പ്രദികരണമായിരുന്നു പ്രവാചകന്‍റെ ത് .അതെ സമയം ആദര്‍ശത്തിനു നേരയുള്ള പ്രത്യാക്രമണങ്ങ ളെ സാന്ദ ര്‍ഭികമായ നേരിടുകയും ചെയ്‌തിരുന്നു.ഇത്തരം ഒരു സംഭവം ഹൈലൈടു ചെയ്തു കൊണ്ടുവരുന്ന കുറെ സത്യങ്ങളുണ്ട് ഒന്ന് ഇസ്ലാമും പ്രവാച്ചകനുമൊക്കെ വിമര്‍ശി ക്കപ്പെടാന്‍ പാടില്ലാത്ത വയാണ് എന്നും ഇസ്ലാം അഭിപ്രായ സ്വാതന്ത്ര്യ ത്തെ പാടെ ഇല്ലായ്മ ചെയ്യുന്നുമെന്നൊക്കെ .അതോടൊപ്പം വൈകാരികമായി മാത്രം കാര്യങ്ങളെ നോക്കിക്കാണുന്ന മുസ്ലിം ചെറുപ്പക്കാരെ പ്രകൊപനത്തിലേക്ക് തള്ളിവിടുക ,ബഹുഭൂരി പക്ഷത്തിന്‍റെയും സാദാ ചിന്തയില്‍ വരുന്ന ഒരു ചോദ്യം ഇന്ത്യാ രാജ്യമല്ലേ ഇവിടെ ഒരു സാഹിത്യകാരനെ എന്താണ് ഇങ്ങനെ ക്രൂശിക്കുന്നത് എന്ന രൂപത്തിലായിരിക്കും കാര്യങ്ങളുടെ ഹിഡന്‍ അജണ്ടകള്‍ അവര്‍ അറിയുന്നില്ലല്ലോ .മറ്റൊരു പ്രധാന കാര്യം തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന ഈ വേളയില്‍ ഉത്തരേന്ത്യന്‍ മേഖലയിലെ മുസ്ലിം സമൂഹത്തിന്‍റെ പിന്തുണ ഉറപ്പിക്കാന്‍ വേണ്ടി ഉള്ള ഒരു തന്ത്രമായി കേന്ദ്ര സര്‍കാര്‍ ഇതിനെ കണ്ടു .അതുകൊണ്ട് തന്നെയാണ് സല്‍മാന്‍ റുഷ്ദിയുടെ സാന്നിധ്യം പോയിട്ട് അദ്ദേഹവുമായുള്ള വീഡിയോ കോണ്‍ ഫറന്‍സിങ്ങു പോലും നിരോധിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുത്തത് .കാര്യങ്ങള്‍ എങ്ങനെയായാലും അവസാനം തിരിഞ്ഞു വരുന്നത് പ്രത്യയ ശാസ്ത്രതിനെതിരെ തന്നെയാണ് .ഈ സംഭവവുമായി ബന്ധപ്പെട്ടു മാദ്യമങ്ങളിലൂടെ റുഷ്ദിയുടെ ജനപ്രീതി വര്‍ധിക്കുകയും അദ്ധേഹത്തിന്‍റെ പുസ്തകം കൂടുതല്‍ വായിക്കാനുമിടയാകും ,തന്‍റെ ജല്പനത്തില്‍ ഉരുത്തിരിഞ്ഞ ഈ ലേഖനങ്ങളെ ജനം ഒരു മുസ്ലിമിന്‍റെ വീക്ഷണ മായി വിലയിരുത്തുകയും നിഷ്പക്ഷമായി നില്‍കുന്ന ഒരുത്തന് ഇസ്ലാമിനോട് അവമതിപ്പ് ഉളവാക്കാന്‍ ഇത് സഹായിക്കുകയും ചെയ്യും.ഈ സംഭവങ്ങളില്‍ നിന്നെല്ലാം നാം മനസ്സിലാക്കേണ്ട രണ്ടു കാര്യങ്ങളുണ്ട് .ഒന്ന്.വിവാദവിഷയങ്ങളില്‍ നമ്മുടെ പ്രതികരണം പക്വ മായിരിക്കണം .രണ്ട്.ഇസ്ലാമിനെ അടുത്തറി യേണ്ടത് കേവലം ചില സാഹിത്യ കാരന്മാരുടെ ഭാവനയില്‍ വിരിയുന്ന ജല്പനങ്ങളിലൂടെയല്ല ,മറിച്ചു ആധികാരികമായ ഇസ്ലാമിക പ്രമാണങ്ങളിലൂടെയും അതനുസരിച്ച് ജീവിദം ചിട്ടപ്പെടുത്തിയ മഹാരതരിലൂടെയുമാണ്
Thursday, January 12, 2012
മധുരങ്ങളുടെ പിന്നാമ്പുറങ്ങള്‍
മധുരം എല്ലാവര്‍കും പ്രിയങ്കരമാണ് .ഡയ ബടിസിന്റെ കടുത്ത പിടിയിലമാര്‍ന്നയാള്‍ക്കും ഒരുവേള മധുരം ആശ്വാസ്യകരമാണ് .എത്ര കര്‍ശന നിയന്ത്രണ മേര്‍പെടുതിയാലും ആരും കാനാതെയെങ്കിലും അല്പം മധുരം നുകരാന്‍ അയാളുടെ മനസ്സ് വെമ്പല്‍ കൊള്ളും.മറ്റൊരു പ്രധാന വിഷയമുണ്ട് ,ഏതൊരു മധുരത്തിന്റെ പിന്നിലും ഒരു കൈപേ റിയ അനുഭവ മുണ്ട്.അത്യധികം വേദനയും ത്യാഗവും അനുഭവിച്ചാലേ ചില സണ്ടോഷങ്ങളും ആശ്വാസവുമൊക്കെ വന്നു ചേരുകയുള്ളൂ .ഈ വിഷയത്തിന്‍റെ പശ്ചാത്തലം ഒരു ലുകീമിയ രോഗിയുടെതാണ്.സണ്ടോഷകരമായ ഒരു ഫങ്ഷനില്‍ പങ്കെടുത്തു മധുരവും കൈമാറി അദ്ദേഹം വേദനയോടെ പറയുന്നു ഞാനൊരു ലുകെമിയ രോഗിയാണ് എനിക്ക് വേണ്ടി പ്രാര്തിക്കണമെന്ന്,ജീവിദത്തിന്റെ നിര്‍ണായക പ്രടിസന്ധികളിലൂടെ കടന്നു പോകുമ്പോളും മറ്റുള്ളവരെ സണ്ടോഷിപ്പിക്കുവാനുള്ള ആ മഹാ അധ്യാപകന്‍റെ മനസ്സ് നാം കാണണം.വേദന തിന്നുന്നവരുടെ മുകളിലാണ് പലരുടെയും ജീവിതം കിടക്കുന്നത് ,ആര്‍കും ഒരു പ്രയാസവുമില്ലെങ്കില്‍ അവര്‍ക്ക് ജീവിതമില്ല ,ഇത് കൂടുതല്‍ പ്രകടമായി കാണുന്നത് ആരോഗ്യ മേഘലയിലാണ് ,പക്ഷെ ഇതിന്‍റെ ഗുണഭോക്താക്കള്‍ പലപ്പോഴും ഈ സത്യം വിസ്മരിച്ചു കളയുന്നു,പ്രപഞ്ച ത്തിലെ എല്ലാം അനുപൂരകങ്ങലാണ് .ചില ഹൈവേകളില്‍ സിഗ്നല്‍ തെളിയുമ്പോള്‍ വാഹനതിലിരിക്കുന്നവര്‍ ശാപവാക്കുകള്‍ ചൊരിയുമ്പോള്‍ പുറത്തു ഓടിയെത്തുന്ന വഴിയോരക്കച്ചവടക്കാറുണ്ട് അവരുടെ പ്രദീക്ഷ ഈ സിഗ്നല്‍ പോസ്ടുകളില്ലാണ്
Subscribe to:
Posts (Atom)