കഴിഞ്ഞ ഒരാഴ്ചയായി ഒരു രാജ്യം മുഴുവന്‍ മൂന്നു മാസക്കാരി അഫ്രീന്‍റെ ജീവന് വേണ്ടി പ്രാര്‍ത്ഥിച്ചും നൊന്തുപെറ്റ മാതാവിന് ഐക്യധാര്‍ഡ്യം പ്രകടിപ്പി ച്ചും കഴിഞ്ഞു കൂടുകയായിരുന്നു ,അതോടൊപ്പം കഠിന ഹൃദയനായ പിതാവ് ഉമര്‍ ഫാറൂഖിനെ ശപിച്ചുകൊണ്ടും നീങ്ങുകയായിരുന്നു .ഒടുവില്‍ എല്ലാപ്രാര്‍ത്ഥനകളെയും ബാക്കിയാക്കി അഫ്രീന്‍ എന്ന പിഞ്ചു കുഞ്ഞ് മരണത്തിന് കീഴടങ്ങി .ഇനി നമ്മുടെ പ്രാര്‍ത്ഥന ഉമര്‍ ഫാരൂകിനെപോലെ ക്രൂരരായ പിതാക്കള്‍ ഉണ്ടാകരുതേ എന്ന് തുടരാം
ഈ സംഭവം നമ്മെ കുറെ ഏറെ പിന്നോട്ട് വലിച്ചു കളഞ്ഞു ,ആറാം നൂറ്റാണ്ടിലെ അപരിശ്കൃത ജനത്തില്‍ നിലവിലുണ്ടായിരുന്ന പെണ്‍ ശിശുഹത്യയോടു .പക്ഷെ അന്ന് ജീവനോടെയാണ് നശിപ്പിച്ചിരുന്നതെങ്കില്‍ ഇത് ജീവനെ ഇന്ജിഞ്ഞായി ഇല്ലായ്മ ചെയ്യുകയായിരുന്നു ,അതും സംഭവിച്ചിരിക്കുന്നത് സ്ത്രീക്ക് ഉന്നതമായ സ്ഥാനവും പതവിയുമൊക്കെ നല്‍കിയിട്ടുള്ള മുസ്ലീം സമുദായത്തിന്‍റെ അനുഭാവിയില്‍ നിന്ന് .ഖുറാനില്‍ ഈ വിഷയ സംബന്ധിയായി ഒരു പരാമര്‍ശമുണ്ട് ,ഖുറാന്‍ അവദരിച്ചുകൊണ്ടിരുന്ന കാലത്ത് മുശ്രിക്കീങ്ങള്‍ക്ക് ഒരു വാദമുണ്ടായിരുന്നു ,മലക്കുകള്‍ അല്ലാഹുവിന്‍റെ പെണ്മക്കള്‍ ആണ് എന്ന രൂപത്തില്‍ അതിനെ ഖണ്ടിച്ചുകൊണ്ട് അള്ളാഹു ഇങ്ങനെ ചോദിക്കുന്നു ,നിങ്ങള്ക്ക് ഒരു ആണ്‍ കുട്ടിയെക്കുറിച് നാം സന്തോഷ വാര്‍ത്ത നല്‍കിയാല്‍ നിങ്ങളുടെ വദനം പ്രസന്ന വത്താകുന്നു ,മറിച്ച് ഒരു പെന്കുട്ടിയെക്കുറി ച്ചാണ് നിങ്ങള്ക്ക് സന്ധോഷവാര്‍ത്ത നല്കപ്പെട്ടതെന്കില്‍ നിങ്ങളുടെ മുഖം കരുവാളിച്ചു തീരെ ഇഷ്ടപ്പെടാത്ത അവസ്ഥയിലായി മാറുന്നു ,അങ്ങനെയുള്ള നിങ്ങളാണ് അല്ലാഹുവിനു പെന്മക്കളായി ജനിച്ചവരാണ് മലക്കുകള്‍ എന്ന വാദവുമായി വരുന്നത് .
ശാസ്ത്രം പുരോഗമിച്ചു ഉത്തുങ്ങതയില്‍ നില്‍ക്കുമ്പോളാണ് ലിങ്ങ നിര്‍ണയത്തിലെ പ്രഥാന കണ്ണി പുരുഷന്‍ സ്രവിക്കുന്ന ശുക്ലമാണ് എന്ന് കണ്ടെത്തിയിരിക്കുന്നത് ,ഈ കാര്യം പതിനാലു നൂറ്റാണ്ടാപ്പുറാം അവര്‍ ശ്രവിക്കുന്ന ശുക്ലത്തില്‍ നിന്നും നാം പുതിയ ജീവിയെ നിര്‍ണയിക്കുന്നു എന്നഖുറാന്‍റെ വിഖ്യാത മായ പ്രസ്താവന.
ഇന്ന് ഒരുപാട് ആളുകള്‍ കുട്ടികള്‍ ഇല്ലാത്തതി ന്‍റെ പ്രയാസവും നെഞ്ഞിടിപ്പുമായി നടക്കുമ്പോള്‍ തനിക്ക് നാഥന്‍ നല്‍കിയ മഹാ ദാനമായ കുഞ്ഞിനെ അല്ലാഹുവിന്‍റെ മഹത്തായ അനുഗ്രഹമായി മനസ്സിലാക്കാന്‍ കഴിയാതെ പോയ ഉമര്‍ ഫാറൂക് മഹാ ദൌര്ഭാഗ്യവാന്‍ തന്നെ .തന്‍റെ കുട്ടിയുടെ ലിംഗ നിര്‍ണയത്തിന്‍റെ കാരണക്കാരന്‍ താന്‍ തന്നെയാണ് എന്ന ലളിതമായ സത്യം അയാള്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞില്ലല്ലോ .ഇതിന്‍റെ പ്രധാന കാരണം വിദ്യാഭ്യാസത്തിന്റെയും പക്വതയുടെയും കുറവ് തന്നെയാണ് .ഇരുപത്തിരണ്ടു വയസ്സുള്ള അയാള്‍ക്ക് കാര്യങ്ങള്‍ ഉള്‍കൊള്ളാന്‍ ഉള്ള പക്വത ഇല്ലാതെ പോയി
കൊലക്കുറ്റത്തിനു ചുമത്തി അയാളെ ജയിളിലാക്കിയപ്പോള്‍ അവിടെ ഉണ്ടായിരുന്ന മറ്റു ജയില്പുള്ളിക്കള്‍ പോലും അയാളെ കൈകാര്യം ചെയ്തു എന്നുള്ളതാണ്,അത്ര അറപ്പോടെയാണ് കുറ്റവാളി കള്‍ പോലും അദേഹത്തെ നോക്കിക്കാണുന്നത് ,പരിഹാരമായി പോലിസ് പ്രത്യേകം ജയിലിലാക്കുകയും ചോദിക്കുന്നവരോട് താന്‍ മോഷണ കുറ്റത്തിനാണ് അറസ്റ്റിലായത് എന്ന് പറയാനും കല്‍പ്പിക്കുന്നു .ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് എ ഐ എം എസ് ആശുപത്രിയില്‍ ആഴ്ചകളോളം വെന്റിലെടറില്‍ കഴിഞ്ഞു മരണം വരിച്ച ഫലക് എന്ന രണ്ട് വയസ്സുകാരിയുടെ കഥയുടെ നടുക്കം മാറും മുമ്പാണ് ഈ ഷോക്ക് കൂടി വന്നിരിക്കുന്നത് .മനുഷ്യന്‍റെ അതി വൈകാരികത വിവേകത്തിനു വഴിമാറി യില്ലെന്കില്‍ ഇനിയും നാം ഇത്തരം രംഗങ്ങള്‍ക്ക് സാക്ഷിയാകും,ഇതിന്‍റെ പ്രദികള്‍ക്ക് നല്‍കാവുന്ന മാദൃകാ ശിക്ഷകള്‍ ഒരു പരിധി വരെ ഇത്തരം കുറ്റങ്ങള്‍ക്ക് തടയിടും