Monday, January 30, 2012

വഴി തിരിച്ചു വിടുന്നവര്‍

സാധാരണ ജീവിദത്തില്‍ നാമെല്ലാം അനുഭവിക്കാറുള്ള ഒരു രംഗമാണ് ഇവിടെ കുറിക്കുന്നത് ,നാമെല്ലാം യാത്ര പോകാറുണ്ട് ,അത് ചിലപ്പോള്‍ അറിയാവുന്ന സ്ഥലത്തേക്കാകാം അതല്ലെങ്കില്‍ അപരിചിതമായ സ്ഥലവുമാകാം ,അപരിചിതമായ സ്ഥലത്ത് എത്തിയാല്‍ വഴിയറിയാതെ നില്‍ക്കുമ്പോള്‍ പലപ്പോഴും നാം അന്വേഷിക്കും എങ്ങിനെ പോയാലാണ് ഉദ്ദേശിച്ച സ്ഥലമെത്തുക എന്ന് ,അപ്പോള്‍ പലരും നമുക്ക് ഗൈഡായി വരും ,ചിലയാളുകള്‍ പറയും ,നിങ്ങള്‍ നേരെപോയി ലെഫ്റ്റ് പോയിക്കഴിഞ്ഞാല്‍ ഉദ്ദേശിച്ച സ്ഥലമെത്തും എന്ന് വളരെ കഷ്ടപ്പെട്ട് അവിടെ ചെന്നാല്‍ അവിടത്തെ യാള്കള്‍ പറയും ഇത് ഒരുപാട്മാറിപ്പോയി നിങ്ങള്‍ ഇത്രത്തോളം വരേണ്ടിയിരുന്നില്ല ,അങ്ങനെ അവര്‍ മറ്റൊരു ദിശയിലേക്ക് പറഞ്ഞു വിടുന്നു ,അപ്പോളൊക്കെ മനസ്സ് അസ്വസ്ഥമായിക്കൊണ്ടിരിക്കും ഉദ്ദേശിച്ച സ്ഥലമെത്താതെ യും കാര്യം നടക്കാതെയും ,അങ്ങനെ രണ്ടാമത് പറഞ്ഞു വിട്ട സ്ഥലവും ലക്ഷ്യസ്ഥാനമായിരിക്കില്ല ,അതോടെ ആദി വര്‍ധിക്കു കയായി ,അങ്ങനെ വിഷമിചിരിക്കുംപോളാണ് മൂന്നാമതൊരു കക്ഷി നിങ്ങളെന്താണ് ഇവിടെ നില്‍ക്കുന്നത് എങ്ങോട്ടാണ് പോകേണ്ടത് എന്നൊക്കെ തിരക്കി നമ്മെ സമീപിക്കുന്നത് അയാളെക്കണ്ടാല്‍ വിശ്വസിക്കാന്‍ കൊള്ളാമെന്നു തോന്നും അങ്ങനെ അദ്ധേഹത്തെ അനുഗമിച്ചു നാം എത്തേണ്ട യഥാര്‍ഥത്തിലുള്ള സ്ഥലതെത്തിയാലുള്ള ആശ്വാസം എത്രതോളമായി രിക്കും ,അതേപോലെ നമ്മെ വഴികാണിക്കാന്‍ മനസ്സുകാണിച്ച ആ മനുഷ്യനോട് നമുക്കെത്ര ആദരം തോന്നും ,

1 comment:

  1. ഇവിടെയാണ് ശരിയായ ദഅവത്തിന്റെ പ്രാധാന്യം.

    ReplyDelete