Wednesday, January 25, 2012

പൂനെയിലെ ശരീഫ്‌

ഇന്നലെ രാവിലെ നമ്മുടെ ചാനലുകള്‍ നമുക്ക് കാണിച്ചു തന്ന ഒരു കാഴ്ച ഭീകരമായ ഒരു നരവേട്ടയുടെതായിരുന്നു .പൂനെ നഗരത്തിന്‍റെ ഹൃദയ ഭാഗത്തുകൂടി തിരക്കുപിടിച്ച പ്രഭാദത്തില്‍ ഭ്രാന്തമായി ഡ്രൈവിംഗ് ചെയ്ത് ഒന്‍പത് പേരുടെ ജീവനെടുക്കുകയും അന്‍പതോളം പേര്‍ക്ക്‌ പരിക്ക് നല്‍കുകയും നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ തീര്‍ക്കുകയും ചെയ്തു താരമായ സന്തോഷ്‌ എന്ന സര്‍ക്കാര്‍ ഡ്രൈവറുടെ പെര്‍ഫോര്‍മന്‍സ്‌ ആയിരുന്നു അത് .അയാളുടെ ആ സമയത്തെ മാനസികാവസ്ഥയും പശ്ചാതലവുമൊക്കെ അന്വേഷണ ത്തില്‍ ഇരിക്കുകയാണ് .ഇവിടെ പരാമര്‍ശിക്കാന്‍ ഉദ്ദേശിച്ച വിഷയം അതല്ല .ഈ കര്‍ത്തവ്യം നിര്‍വഹിച്ചത് ഏതെങ്കിലും ഒരു മുസ്ലിം നാമധാരിയായിരുന്നെങ്കില്‍ ഇതിന്‍റെ പുകിലുകള്‍ ഭയങ്കരമാകുമായിരുന്നു.സംഭവത്തില്‍ ഒരു മലയാളി ഇടപെടല്‍ ഉണ്ടായി പക്ഷെ അതത്രത്തോളം വാര്‍ത്തയായില്ല.വിദ്യാര്‍ഥിയായ ശരീഫ്‌ ഇബ്രാഹിം അതി സാഹസികമായി ബ്രാന്തന്‍ ഡ്രൈവറെ കീഴ്പെടുത്തുകയുണ്ടായി .എല്ലാവരും പകച്ചു നില്‍കെ ഈ കര്‍ത്തവ്യം നടത്താന്‍ മുതിര്‍ന്ന ശരീഫ്‌ തീര്‍ത്തും പ്രശംസക്ക് അനുയോജ്യനാണ് .പോലിസ്‌ ഓഫിസര്‍ മാരുടെ വെടിവെപ്പിന് പോലും തടുക്കാന്‍ കഴിയാതെ മുന്നേറിയ സന്തോഷിനെ കീഴ്പെടുത്തിയ ശരീഫിന്‍റെ നടപടി ചെറുതല്ല.ഓടുന്ന ബസില്‍ തൂങ്ങിക്കയറി യായിരുന്നു കൃത്യം .പ്രശംസകളുടെ പൂച്ചണ്ടുകളുമായെത്തിയ ജനക്കൂട്ടത്തോട് ശരീഫിന്‍റെ പ്രതികരണം ഇങ്ങനെയായിരുന്നു ഒരു ഇന്ത്യന്‍ പൌരനെന്നനിലയില്‍ എന്‍റെ ഭാദ്യത നിറവേ റ്റുക യാണ് ഞാന്‍ ചെയ്തത് .ഒരു സാധാരണ മുസ്ലിം ചെറുപ്പക്കാരന്‍റെ രാജ്യസ്നേഹവും സാമൂഹ്യ ഭോധ വുമൊക്കെ യാണ് ഇത് വെളിവാക്കുന്നത് .മുസലിം കളെ മൊത്തത്തില്‍ തീവ്രവാദികളും നരവേട്ടയുടെ പ്രദീകങ്ങളും ഒക്കെ യാ യി ചിത്രീകരിക്കപ്പെടുന്ന ഇക്കാലത്ത് ഇത്തരം നീക്കങ്ങള്‍ വളരെ ശ്രദ്ധേയമാണ് .മുന്‍പ്‌ കാശ്മീര്‍ താഴ്‌വരയില്‍ കന്നൂ രിലെ ശഫാസ് കൊല്ലപ്പെട്ടപ്പോള്‍ അവന്‍റെ ഉമ്മ പറഞ്ഞ വാക്ക് എന്‍റെ മകന്‍ തീവ്രവാദി യാണെങ്കില്‍ അവന്‍റെ മയ്യത്ത് എനിക്ക് വേണ്ട എന്നായിരുന്നു ,ശഫാസിന്‍റെ ഉമ്മയുടെയും ശരീഫ്‌ ഇബ്രാഹിമിന്‍റെ യും പോലെയുള്ള സംഭവങ്ങള്‍ നിരവധി ഉണ്ടാകാറുണ്ടെങ്കി ലും അതൊന്നും മാധ്യമങ്ങളുടെ ശ്രദ്ധയില്‍ വേണ്ട രൂപത്തില്‍ വരാറില്ല. മറിച്ച് എവിടെയെങ്കിലും പൊട്ടുന്ന ഒരു ചെറു ബോംബിന്‍റെ ഉത്തരവാദിത്വം പോലും ഏതെങ്കിലും ഒരു മുസ്ലിം നാമധേയന്‍റെ യോ സംഘടനകളുടെയോ ചുമലില്‍ കെട്ടി വെക്കാ നാണ് എല്ലാവര്‍ക്കും താല്‍പര്യം .ചെറു ന്യൂനപക്ഷം ചെയ്യുന്ന അരുതായ്മകളെ സമുദായത്തിന്‍റെ മൊത്തം മുഖമുദ്രയായി അവത രിക്കപെടുന്നു .യഥാര്‍ത്ഥത്തില്‍ ജാഫറി ന്‍റെ തുപോലുള്ള സമീപനവും പ്രതികരണങ്ങ ളുമാണ് ഇവിടത്തെ ബഹുഭൂരിപക്ഷം മുസ്ലിമിന്‍റെ തും .അത് പൊതുസമൂഹത്തിനു മനസ്സിലാകാന്‍ ഇനിയെത്രകാലം കാത്തിരിക്കണം

No comments:

Post a Comment