Tuesday, January 24, 2012

സാത്താനിക് വേര്‍സസ് ഉയര്‍ത്തുന്ന പൈശാചികതകള്‍

പോയ വാരം കണ്ട പ്രധാന വിവാദമായിരുന്നു ജൈപൂര്‍ ഫെസ്റ്റ് .മറ്റെല്ലാ സന്ദര്ഭങ്ങളിലെന്നപോലെ ഇവിടെയും വിവാദത്തിന്‍റെ ഫോകസ് ഇസ്ലാമായിരുന്നു .അതിലെ പ്രധാന നായകന്‍ അത്രയൊന്നും പ്രസിദ്ധനല്ലാത്ത തന്‍റെ വിവാദ ലേഖനത്തിന്‍റെ പേരില്‍ പ്രസിദ്ധി നേടിയ സല്‍മാന്‍ റുഷ്ദിയും .എന്തുകൊണ്ടാണ് മുന്‍പ്‌ വലിയ കോളിളക്കം സൃഷ്ടിച്ച സാത്താനിക് വേര്‍സസ് വീണ്ടും രംഗ പ്രവേശനം ചെയ്യുന്നത് ,ഒരു മുസ്ലിം വിഭാഗത്തില്‍ പെട്ട ആളുടെ രചനയെത്ത ന്നെ മുസ്ലിങ്ങള്‍ ക്കെതിരായി ഉപയോഗപ്പെടുത്താന്‍ പറ്റിയ സന്ദര്‍ഭം കിട്ടിയപ്പോള്‍ അതിന്‍റെ സംഘാടകര്‍ ഒന്ന് പയറ്റി നോക്കാമെന്ന് കരുതി .ഒരര്‍ത്ഥത്തില്‍ നോക്കുമ്പോള്‍ എന്തിനാണ് ഇത്തരം ഒരു വിവാദത്തിന്‍റെ ആവശ്യം എന്ന് നമുക്ക്‌ തോന്നിയേക്കാം .പ്രവാചകനെപ്പറ്റി മോശമായ തരത്തില്‍ പരാമര്‍ശിച്ചിട്ടുള്ള ഒരു ഗ്രന്ഥ മെന്ന നിലയില്‍ അത് മുസ്ലിംകള്‍ക്ക് പ്രയാസമുണ്ടാക്കി എന്നത് ഒരു യാഥാര്‍ത്ഥ്യം തന്നെ ,പക്ഷെ പ്രവാചകന്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഒരുപാട് തലങ്ങളില്‍ നിന്ന്‍ തന്‍റെ പ്രദിയോകികള്‍ ആക്രമണത്തിനു മുതിര്‍ന്നപ്പോള്‍ അവയോട് മാന്യമായ പ്രദികരണമായിരുന്നു പ്രവാചകന്‍റെ ത് .അതെ സമയം ആദര്‍ശത്തിനു നേരയുള്ള പ്രത്യാക്രമണങ്ങ ളെ സാന്ദ ര്‍ഭികമായ നേരിടുകയും ചെയ്‌തിരുന്നു.ഇത്തരം ഒരു സംഭവം ഹൈലൈടു ചെയ്തു കൊണ്ടുവരുന്ന കുറെ സത്യങ്ങളുണ്ട് ഒന്ന് ഇസ്ലാമും പ്രവാച്ചകനുമൊക്കെ വിമര്‍ശി ക്കപ്പെടാന്‍ പാടില്ലാത്ത വയാണ് എന്നും ഇസ്ലാം അഭിപ്രായ സ്വാതന്ത്ര്യ ത്തെ പാടെ ഇല്ലായ്മ ചെയ്യുന്നുമെന്നൊക്കെ .അതോടൊപ്പം വൈകാരികമായി മാത്രം കാര്യങ്ങളെ നോക്കിക്കാണുന്ന മുസ്ലിം ചെറുപ്പക്കാരെ പ്രകൊപനത്തിലേക്ക് തള്ളിവിടുക ,ബഹുഭൂരി പക്ഷത്തിന്‍റെയും സാദാ ചിന്തയില്‍ വരുന്ന ഒരു ചോദ്യം ഇന്ത്യാ രാജ്യമല്ലേ ഇവിടെ ഒരു സാഹിത്യകാരനെ എന്താണ് ഇങ്ങനെ ക്രൂശിക്കുന്നത് എന്ന രൂപത്തിലായിരിക്കും കാര്യങ്ങളുടെ ഹിഡന്‍ അജണ്ടകള്‍ അവര്‍ അറിയുന്നില്ലല്ലോ .മറ്റൊരു പ്രധാന കാര്യം തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന ഈ വേളയില്‍ ഉത്തരേന്ത്യന്‍ മേഖലയിലെ മുസ്ലിം സമൂഹത്തിന്‍റെ പിന്തുണ ഉറപ്പിക്കാന്‍ വേണ്ടി ഉള്ള ഒരു തന്ത്രമായി കേന്ദ്ര സര്‍കാര്‍ ഇതിനെ കണ്ടു .അതുകൊണ്ട് തന്നെയാണ് സല്‍മാന്‍ റുഷ്ദിയുടെ സാന്നിധ്യം പോയിട്ട് അദ്ദേഹവുമായുള്ള വീഡിയോ കോണ്‍ ഫറന്‍സിങ്ങു പോലും നിരോധിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുത്തത്‌ .കാര്യങ്ങള്‍ എങ്ങനെയായാലും അവസാനം തിരിഞ്ഞു വരുന്നത് പ്രത്യയ ശാസ്ത്രതിനെതിരെ തന്നെയാണ് .ഈ സംഭവവുമായി ബന്ധപ്പെട്ടു മാദ്യമങ്ങളിലൂടെ റുഷ്ദിയുടെ ജനപ്രീതി വര്‍ധിക്കുകയും അദ്ധേഹത്തിന്‍റെ പുസ്തകം കൂടുതല്‍ വായിക്കാനുമിടയാകും ,തന്‍റെ ജല്പനത്തില്‍ ഉരുത്തിരിഞ്ഞ ഈ ലേഖനങ്ങളെ ജനം ഒരു മുസ്ലിമിന്‍റെ വീക്ഷണ മായി വിലയിരുത്തുകയും നിഷ്പക്ഷമായി നില്‍കുന്ന ഒരുത്തന് ഇസ്ലാമിനോട് അവമതിപ്പ് ഉളവാക്കാന്‍ ഇത് സഹായിക്കുകയും ചെയ്യും.ഈ സംഭവങ്ങളില്‍ നിന്നെല്ലാം നാം മനസ്സിലാക്കേണ്ട രണ്ടു കാര്യങ്ങളുണ്ട് .ഒന്ന്.വിവാദവിഷയങ്ങളില്‍ നമ്മുടെ പ്രതികരണം പക്വ മായിരിക്കണം .രണ്ട്.ഇസ്ലാമിനെ അടുത്തറി യേണ്ടത് കേവലം ചില സാഹിത്യ കാരന്മാരുടെ ഭാവനയില്‍ വിരിയുന്ന ജല്പനങ്ങളിലൂടെയല്ല ,മറിച്ചു ആധികാരികമായ ഇസ്ലാമിക പ്രമാണങ്ങളിലൂടെയും അതനുസരിച്ച് ജീവിദം ചിട്ടപ്പെടുത്തിയ മഹാരതരിലൂടെയുമാണ്

No comments:

Post a Comment