Sunday, November 27, 2011

ചലനാത്മകതയുടെ മാഹാത്മ്യം
ചാലിക്കുവാനുള്ള കഴിവ്‌ ഒന്നിനെ സജീവമാക്കുന്നു.നിശ്ചലമായിരിക്കുന്നതിനെക്കാള്‍ ലൈവ് റണ്ണിങ്ങിനോടാണ് ജനങ്ങള്‍ക്ക്‌ പ്രിയം .മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ചലനശേഷി ഇല്ലെങ്ങില്‍ ജഡതുല്യമായി എന്ന് അനുമാനിക്കേണ്ടി വരും ഒരു പ്രദേശത്ത്‌ ഭൂമി നിഷ്ക്രിയമായിരുന്നപ്പോള്‍ ആരും ശ്രദ്ധിച്ചിരുന്നില്ല ,കുറച്ചു ചലനങ്ങളുമായി ഭൂമി സജീവമായപ്പോള്‍ തെക്കന്‍ കേരളവും മുല്ലപ്പെരിയാരുമൊക്കെ തിരുവനന്തപുരത്ത് മാത്ര മല്ല അങ്ങ് ജന്ദര്‍ മണ്ടിരിലും പൊരിഞ്ഞ ചര്‍ച്ചയാണ് .ഇത് എല്ലാ രംഗത്തും നമുക്ക് കാണാം ചുമ്മാ ഇരിക്കുന്നവനെപ്പറ്റി ആര്‍കും ഒന്നും പറയാനുണ്ടാവില്ല നേരെ മറിച്ച് രാപകല്‍ ഓടിനടക്കുന്നവനെ ചുറ്റിപ്പറ്റിയാണ് ആരോപണങ്ങള്‍ ഏറിയ പങ്കും ഉണ്ടാവുക .ഇവിടെ മറൊരു വിഷയതിലേക്കാണ് ഞാന്‍ വിരല്‍ ചൂണ്ടുന്നത് ,സ്വന്തമായി കാര്യങ്ങള്‍ പ്ലാന്‍ ചെയ്യാനും അത് നടപ്പില്‍ വരുത്താനും കഴിയുക എന്നത് വന്‍ സംഭവമാണ്, ചിലര്‍ക്ക് പ്ലാനിംഗ് ഉണ്ടാകില്ല ,പക്ഷെ അവര്‍ ഓടി നടക്കും ഒന്നും നേടില്ല ,മറ്റു ചിലര്‍ക്ക് പലാനിംഗ് നന്നായി വശമുണ്ടാകും എന്നാല്‍ അവര്‍ക്ക് സ്വന്തമായി അത് നിര്‍വഹിക്കാന്‍ ശേഷിയുണ്ടാകില്ല വേറെ ചിലര്‍ക്ക് അപാരമായ പ്ലാനിങ്ങും അതിലുപരിയായ ചടുലതയും കാര്യക്ഷമാടയും ഉണ്ടാകും ഇവര്‍ക്ക് കാര്യമായി നേട്ടമുണ്ടാക്കാന്‍ കഴിയും .ഇവര്‍ ഇപ്പോഴും ഒരു കണ്ണ് ദുര്‍ബലരിലേക്ക് വെക്കണം അല്ലെങ്കില്‍ കാലാന്തരത്തില്‍ ഇവര്‍ ദുഷിച്ചുപോകും .സ്വന്തമായി ഇരിക്കാന്‍ കഴിയാത്തവര്‍, നടക്കാന്‍ പ്രയാസപ്പെടുന്നവര്‍,എന്തിനു ഒരു ചെറു വിരലനക്കാന്‍ പോലും കഴിയാതെ ആയുഷ് കാലം തള്ളിനീക്കേണ്ടി വരുന്ന എത്രയെത്ര നിസഹായര്‍ നമുക്ക് ചുറ്റിലും ,ഒരുവേള അവരെക്കുറിച്ച് നെടുവീര്‍പിടുന്നത് നമ്മുടെ റെന്ഷനുകള്‍ക്കും അസ്വസ്തടകള്‍ക്കും ഒക്കെ പരിഹാരമാണ് .അതാണ്‌ പ്രവാചകന്‍ ഇങ്ങനെ പറഞ്ഞത് നിങ്ങള്‍ നിങ്ങളെക്കാള്‍ താഴ്ന്നവരിലേക്ക് കണ്ണോടിക്കുക മുകളിലേക്ക് നോക്കുന്നതിനെക്കാള്‍ ഉത്തമം അതാണ്‌ ദൈവികാനിഗ്രഹങ്ങളെ കൊചാക്കി കാണാതിരിക്കാന്‍

2 comments: